ഒരു ഗല്‍ഫ്‌കാരന്റെ വിലാപം
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
ബംഗ്ലാവു പോലൊരു വീടുണ്ട്. അതില്‍
കോണിചുവട്ടിലായ് കാണാത്ത കോണിലായ്
കിളികൂടു പോലുള്ളൊരു ബാറുണ്ട്.
വീടിനു ചുറ്റും കണ്ണായ സ്ഥലത്തെല്ലാം
എക്കറു കണക്ക് സ്ഥലമുണ്ട്. അതില്‍
കായ്ക്കുന്ന ജാതിയും തെങ്ങും കവുങ്ങും
ആഞ്ഞിലിയും തേക്കുമരങ്ങളുമുണ്ട്.
എന്നിട്ടും വീട്ടുകാര്‍ എന്നോടു ചൊല്ലുന്നു
നാട്ടിലേക്കിനിഞാന്‍ ചെല്ലണമെന്നില്ല!.
മണിയോര്‍ഡര്‍ മുടങ്ങാതയച്ചാല്‍ മതി.
നാടൊന്നും പണ്ടത്തെപ്പോലെയല്ല.
വല്ലവന്‍ പറമ്പിലെ തെങ്ങിന്‍ കള്ളൂറ്റി
പാമ്പായി നടന്നപ്പോള്‍ പാമ്പുകടിച്ചത്
പാമ്പിനെ പിടിച്ചു തിരിച്ചു കടിച്ചത്
നാടിന്നോര്‍മയില്‍ ഇനിയുമെത്രനാള്‍
പണ്ടൊരു ലക്ഷം ബാങ്ങ് ബാലന്‍സിന്നായ്
ആയിരത്തില്‍ കുറയാത്ത പലിശക്കായ്
നാടുവിട്ടീ മരുഭുമിയില്‍ വന്നപ്പോള്‍
നിനച്ചില്ല ഞാനീ അവസ്ഥയെനിക്ക്
മഷറിക് മില്ല്യന്‍ അടിച്ചെന്നിരുന്നാലും
മഞ്ചലേറാതീ മരുഭൂവില്‍നിന്നൊരു
മോചനമുണ്ടെന്ന് മോഹിക്കുന്നില്ലിപ്പോള്‍
മോഹഭംങ്ങത്തോടെ തേങ്ങിടുന്നു ഞാന്‍
സജീവ് പട്ടത്ത് അവിട്ടത്തൂര്‍
Not connected : |