ഞെട്ടിത്തെറി
പാതിയുറക്കത്തില്‍ ഞെട്ടിയുണരുന്നൂ
കാരണമെന്തുണ്ട് കത്തനാരച്ചോ?
കുരിശു വെന്ദിങ്ങ കഴുത്തില് ചുറ്റീട്ട്
സ്വര്‍ണ്ണ കുരിശൊന്ന് നേര്‍ച്ചയായ് നല്‍കേണം..
മുട്ടിലിഴയണം അവിട്ടത്തൂര്‍ പള്ളീല്,
രൂപകൂടൊന്നു പുതുക്കി പണിയണം.
മുട്ടിലിഴഞ്ഞ് ഞാന്‍ മുട്ടൊക്കെ പൊട്ടീട്ട്
നിദ്രാവിഹീനമായ് രാത്രികളൊക്കെയും.
ആറ്റുകാലുള്ളോരു ക്രിഷണന്‍കുട്ടിചേട്ടാ
പ്രതിവിധി വല്ലതും ചൊല്ലാനുണ്ടോ?
കയ്യിലും കാലിലും മദ്ധ്യഭാഗത്തായും
ഏലസ്സുകെട്ടേണം ശങ്കക്കു വകവേണ്ട.
അന്തിച്ചുപോയി ഞാന്‍ ബുധനും വ്യാഴവും
ശത്രുക്കളായതെപ്പോഴെന്നോര്‍ത്തിട്ട്
കയ്യിലെ കാശൊക്കെ കാലിയായപ്പോള്
പട്ടാപ്പകലും ഞാന്‍ ഞെട്ടിത്തെറിക്കുന്നൂ
Not connected : |