ഒരു സാധാരണക്കാരന്റെ വിലാപം
മാപ്രാണം ഷാപ്പില്‍ നിന്നും
വിലാപത്തിന്‍ രോദനം കേട്ടൂ..
ഒരു തുള്ളി ബ്രാണ്ടീ നല്‍കീടാന്‍
ഇവിടാരുമില്ലേടാ കോപ്പേ?.
സദാചാര വാദികള്‍ ചേർന്ന്
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍
മുന്തിരിഞാന്‍ കൊണ്ടു തന്നീടാം
ചക്കരയും കൊണ്ടു തന്നീടാം
ഒരു തുള്ളി വാറ്റുചാരായം
വാറ്റുമോ നീയെനിക്കു വേണ്ടീ..
പരസ്യമായ് അള്‍ത്താരയില്‍
ദിവസവും വീഞ്ഞുമോന്ദീട്ട്
സദാചാരം പ്രസംഗിക്കുന്ന
കത്തനാരേ നിങ്ങളോടായി
വാരാന്ത്യ ദിനത്തിലായി
ഭാരങ്ങള്‍ ഇറക്കിവെക്കാന്‍
ഏവമെന്നെ അനുവദിക്കൂ
സദാചാര വാദികള്‍ നിങ്ങള്‍
സജീവ് പട്ടത്ത് അവിട്ടത്തൂര്‍
Not connected : |