ഒരു സ്വപ്നം - പ്രണയകവിതകള്‍

ഒരു സ്വപ്നം 

കനവിങ്കലുണ്ടൊരു പെണ്ണ്
പൂമ്പൊടി ചുണ്ടുള്ള പൂവ്
മലരിന്റെയമ്പിളി കണ്ണ്,
ഞാൻ തേടി നടന്നൊരു പൊന്ന്...

ഇക്കിളിപ്പൂമരത്തോപ്പിൽ
ചുറ്റിത്തിരിഞ്ഞൊരു കാറ്റേ
ഇരുമിഴി കവിതയാലെന്നെ
വട്ടം കറക്കണ കണ്ടോ ...?

മഞ്ഞുനിലാവിൻ ചേല
മാൻമിഴി നിനക്കിന്നഴക്
ആയിരവല്ലിപ്പൂവായ്
പൂത്തുലയുന്നൊരുടല്...!

ഇനിയൊരുകാലം കൂട്ടായ്
പൊൻതരിയേകാമിന്നീ-
ഓലക്കുടിന്നുള്ളിൽ
പൊന്നോണമായ് വരുമോ നീ...?

കനവിങ്കലുണ്ടൊരു പെണ്ണ്
പൂമ്പൊടി ചുണ്ടുള്ള പൂവ്
മലരിന്റെയമ്പിളി കണ്ണ്
ഞാൻ തേടി നടന്നൊരു പൊന്ന്...


up
0
dowm

രചിച്ചത്:
തീയതി:08-07-2015 01:21:59 AM
Added by :Soumya
വീക്ഷണം:506
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :