ഗുരുപ്രണാമം - മലയാളകവിതകള്‍

ഗുരുപ്രണാമം 

മഴവില്ലുകൾ ക്ഷണികമെങ്കിലും. .
ഇഷ്ട്മാണെനിക്കാ വർണ്ണസംഗ്ഗമം..
ഗംഗ പിന്നെയുമൊഴുകുന്നു...
പാപഭാണ്ഡങ്ങളെ കഴുകികളഞ്ഞ്‌....
കൊഴിയുന്ന തൂവലുകൾ....
കൂടുന്നീ ഊഷരഭൂമിയിൽ..!!!


നിന്റെ തിരുനെറ്റിയിലെ തിലോദകമായ്‌ ...
ഇന്നുമാറാൻ കൊതിക്കുന്നു ഞാനും...
ഇരുളിന്റെ മറനീക്കി പ്രകാശമായ്‌...
എത്തുന്നു ഞാനത്തിന്റെ അഞ്ജനസൂചി....
ഇന്നീ നാഗരികതയുടെ മാറിൽ...
അനാദിയായ ഗുരുപരമ്പരയ്ക്കു പ്രണാമം....
മണ്മറഞ്ഞ ഗുരുനാഥൻ കാണാമറയത്തെങ്കിലും....
അറിയുന്നു ഞാൻ ഗുരുവേ നിന്റെ വാത്സല്യം....
പ്രണാമം ഗുരുവേ പിച്ചവെച്ച ബാല്യത്തിൽ.....
പകർന്നു താന്നൊരറിവിനും പ്രണാമം..
നല്ലതെൻ വാക്കുകളെന്നു തോന്നുന്നുവെങ്കിലോ....
അതെൻ ഗുരുവിൻ ഔദാര്യം മാത്രമല്ലോ .....എൻ വീടിൻ പടിവാതിലോളമെത്തിയന്ന്....
ഇനിയൊരുനാൾ വരുമെന്ന് ചൊല്ലിപോയ്‌.....
എൻ ഗുരുനാഥന്റെ നെഞ്ചുപൊട്ടിമരിച്ച വാർത്ത....
ഈയമുരുക്കിയൊഴിച്ചപോൽ പതിച്ചു കാതിൽ.....
നന്ദിയായെൻ ഗുരുവിൻ പാദത്തിൽ....
എന്റെ അക്ഷരലക്ഷങ്ങൾ സമർപ്പിക്കയെ വേണ്ടു....കണ്ണുകളടച്ചു ഞാനീ നിമിഷമാ കൃത്യം....
മനസാനിർവ്വഹിക്കിന്നു ഗുരുവേ പ്രണാമം.....
എന്നെ ഞാനാക്കി മാറ്റിയെൻ ഗുരുവൃന്ദം....
ഓർക്കുന്നു ഞാനീ ശുഭ വേളയിൽ......
മനസുമന്ത്രിക്കും ഹരിനാമകീർത്തനം....
ആനന്ദ ചിന്മയ ഗോപികാരമണ...
ഞാനെന്ന ഭാവമതു തോനായ്ക വേണമിഹ....
തോനുന്നതാകിലകിലം ഞാനെന്ന...
നല്ലവഴി തോന്നേണമേ വരദ....
നാരായണായ നമ: നാരായണായ നമ:
ജഗദാംബികയായ മൂർത്തിദേവി പ്രണാമം .
☆---------------------☆


up
0
dowm

രചിച്ചത്:അമൃത എസ്
തീയതി:14-07-2015 02:44:12 PM
Added by :അമൃത എസ്
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me