ഭ്രാന്തി - പ്രണയകവിതകള്‍

ഭ്രാന്തി 


എന്റെ ജാലകചില്ലിലൂടെ..
പ്രണയാർദ്രമായെന്നെ നോക്കി..
തഴുകി തലോടി എത്തുന്ന...
നിലാവിനു പാരിജാത ഗന്ധം...
ചന്ദ്രബിംബം പോലെൻ മുഖം...
എന്നുവർണ്ണിച്ച നിന്റെ...
വിടചൊല്ലിയ സ്നേഹപാലാഴി...
അകലയങ്ങാകാശ വീഥിയിൽ...
കണ്ണുചിമ്മുന്ന താരകം നീ...


നിന്റെ പാട്ടിന്റെ ഈരടികൾ..
ഈ നനഞ്ഞ കാറ്റിന്റെ താളം..
നിന്റെ സ്നേഹചുമ്പനങ്ങളാ -
വേനൽ മഴതുള്ളികൾ...
വിടരും മുൻപേ കൊഴിഞ്ഞു പോയ...
നമ്മിലുണർന്ന പ്രണയം .
മരണം നിന്നെ വാരിപുണർന്നപ്പോൾ....
ഇരുമ്പു ചങ്ങലയെൻ ചിലങ്കയായ്‌...
കരയുന്നു ഞാൻ ചിരിക്കുന്നു വീണ്ടും...
അഴിയിട്ടയീ ഇരുണ്ട മുറിയിൽ...
ഭ്രാന്തിയെന്നു പേർ ചൊല്ലിയാരോ..
വിളിക്കുന്നു വീണ്ടുമെന്നെ...!!!


up
0
dowm

രചിച്ചത്:അമൃത എസ്
തീയതി:14-07-2015 02:50:41 PM
Added by :അമൃത എസ്
വീക്ഷണം:402
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me