ഊര്‍മ്മിള
രാമായണത്തിലെ മൂകസാക്ഷിയാണ്.....
മിഥിലാ പുത്രിയാം ഊർമ്മിള...
സീതതൻ ത്യാഗം പാടിയ ലോകവും.
ലക്ഷ്മണനും മറന്നു ഊർമ്മിളതൻ ത്യാഗം....
സീതാരാമ പിന്നിലായ് ഗമിക്കുബോൾ...
ഓർത്തില്ലയോ ലക്ഷ്മണാ ഊർമ്മിളയേ.....
എവിടെ മാഞ്ഞുപോയ് ഊർമ്മിള.?
തുഞ്ചൻ മറന്നതെന്തേ ഊർമ്മിളയെ...
ഏകയായ് തീർന്ന നിൻ മനസിന്റെ...
നൊബരചൂടറിയുന്നു ഞാനുമിന്നൂർമ്മിളേ...
അലറിക്കരഞ്ഞകത്തളങ്ങളിൽ പൊലിഞ്ഞ...
നിന്റെ ജീവിതം പകർത്തുന്നു...
കണ്ണീർത്തുള്ളിയെ മഷിയാക്കിയിന്ന്..
ഇനിയുമൊരൂർമ്മിള ജനിക്കാതിരിക്കട്ടെ...
വിധിയെന്നു ചൊല്ലി ബലിനൽകുവാൻ.!!
Not connected : |