അറിയുമോ എന്നെ - തത്ത്വചിന്തകവിതകള്‍

അറിയുമോ എന്നെ 
പകലറുതിയായ്‌ ഇരുളിന്‍റെ കൊത്തള
പടിവാതിലിന്നും ശൂന്യമായ്‌...
സുഷുപ്തി തന്‍ കരമൊന്നണയ്ക്കാന്‍
കഴിയാതെ ചടുലമാം കനല്‍ വീണ-
നിമിഷാര്‍ദ്ധമോരോന്നു മെണ്ണിയീ
രഥസേന പാഞ്ഞകന്ന പഥങ്ങളില്‍
പതം പറഞ്ഞിടാതെ , കരയാതെ
ഞാനിന്നമരുന്നു രാജ കുടീരാങ്കണമിതില്‍.

അറിയുമോ എന്നെ ഞാനുര്‍മ്മിള
തേജോരാശിയാം വൈദേഹിക്കു പിന്‍പു
പിറന്നവള്‍,

ധര്‍മ്മ ചരണാര്‍തഥം കാനനം പൂകിയ
ലക്ഷ്മണന്‍ പാതിയെടുത്തോള്‍,
ഐനദ്രീയ സ്ത്രത്താല്‍ പകുത്ത മനസിന്‌
ജലാന്ജലി പോലും നിഷേധിക്കപ്പെട്ടവള്‍
പ്രിയപ്രാപ്തി നേടിയതിനു
പിറ്റേന്നവന്‍ പാഴ്തൃണ മായ്
കളഞ്ഞവള്‍-
ഞാന്‍ വെറും ഊര്‍മ്മിള.

അലറും നിഷാദര്‍ക്കു നടുവില്‍ സഹജനു തുണയായ്‌,
തുരുമ്പായ്‌ തുലനനായി നില്‍ക്കവേ
തുണയറ്റ നിന്‍ ദേഹി ഇരുള്‍ വനാന്തരങ്ങളില്‍ അലയുന്നതും,
പിന്നെ നെടുവീ ര്‍പ്പുലയുക്കുന്ന നീറുന്ന നെഞ്ചകം
ഒരു തുള്ളി തീര്‍ഥ൦ കൊതിക്കുന്നതും ..
എല്ലമൊരനര്‍ഥമായി സ്വപ്ന മായി മാറ്റി നീ
നിന്‍ വഴിത്താര തെളിച്ചു.

അറിയുമോ എന്നെ ഞാന്‍ ഊര്‍മ്മിള
തേജോരാശിയാ ൦ വൈദേഹിക്കു പിന്‍പു
പിറന്നവള്‍

ഇല്ലയെനിക്കറിയില്ലിനിയൊന്നുമേ
തളരുന്നു ഊര്‍ദധ൦ ഗമിച്ചൊരു കാറ്റ് പോല്‍
പടരുന്നു.....
നിന്‍ മനോവേഗമാര്‍ന്നൊരശ്വമായ്
കുതിക്കുന്നു സരയുവിനാഴത്തിലേക്ക് ഞാന്‍....

up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:19-07-2015 04:05:42 PM
Added by :sindhubabu
വീക്ഷണം:227
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me