അധോലോക കവിതകൾ - 14- ഏകലവ്യൻ - മലയാളകവിതകള്‍

അധോലോക കവിതകൾ - 14- ഏകലവ്യൻ 



കാത്തിരുന്നിട്ടും
നിങ്ങൾ പാഠപുസ്തകം തന്നില്ല
പഠിക്കുവാൻ വന്നപ്പോൾ
നിങ്ങൾ സമരം ചെയ്യുവാൻ പോയി
ഞാൻ കഴിവു പുറത്തെടുത്തപ്പോൾ
നിങ്ങൾ നെറ്റിനകത്തായിരുന്നു
ഇനിയെനിക്കൊന്നും
നിങ്ങൾ തരേണ്ട
എനിക്കെൻ്റെ കോപ്പും
കൊടച്ചക്രവും മതി
ഭാവിയിൽ
ഗുരുദക്ഷിണയായ്
നിങ്ങളെൻ തള്ളവിരൽ ചോദിക്കുമെന്നെനിക്കറിയാം
നിങ്ങളിന്നോളമെന്നെ
ശരിക്കു കണ്ടില്ലെങ്കിലും


up
0
dowm

രചിച്ചത്:മുനീര് അഗ്രഗാമി
തീയതി:22-07-2015 03:00:48 PM
Added by :muneer agragami
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :