കാത്തിരിപ്പ്..       
    കാത്തിരിപ്പാണ്  നിന്നെ ഞാൻ ...
 നീയൊരു  മഴയായ്  െപയ്യുന്നതോർത്ത്...
 ആലിപഴങ്ങളായ്  നീയെൻ്റെ  ,
 സ്വനപേടകത്തിൽ  മുട്ടിവിളിക്കുന്നതോർത്ത്....
 കാലമാകുന്ന കണ്ണാടിയിൽ, മിന്നിമറയുന്ന,
 നിൻ്റെ പ്രതിഛായകൾ....
 അണയാൻ പോകുന്ന തിരിയിൽ നനയുന്ന,
 ഒരിറ്റെണ്ണ  പോലെ.....
 വെന്തുരുകുന്ന മണൽത്തരിയിൽ വീശുന്ന,
 കുളിർ മഞ്ഞുക്കാറ്റ്  പോലെ...
 കാത്തിരിപ്പാണു  പിന്നെയും...
 നീയൊരു  മഴയായ്  പെയ്യുന്നതോർത്ത്.....
      
       
            
      
  Not connected :    |