കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി - സിനിമാഗാനങ്ങള്‍

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി 

ചിത്രം : കിരീടം
പാടിയത് : എം ജീ ശ്രീകുമാര്‍


കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്ക്കാതെ..
പൂത്തുമ്പിയെങ്ങൊ മറഞ്ഞു
എന്തെ പുള്ളോര്‍ക്കുടം പൊലെ തേങ്ങി…!!

ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെന്ചില്‍ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നൂ
സൂര്യ താപമായ്‌ താതന്റെ ശോകം
നിമിഷങ്ങളിള്‍ ജലരേഖകള്‍ വീണലിഞ്ഞു
കനിവേകുമീ വെണ്മേഘവും
മിഴിനീര്‍ക്കിനവായ് മറഞ്ഞു
ദൂരെ പുള്ളോര്‍ക്കുടം കേണുറങ്ങി..

ഒരു കുഞ്ഞു പാട്ടായി വിതുമ്മീ
മഞ്ഞു പൂന്ചോലയെന്തോ തിരഞ്ഞു
ആരെയൊ തേടിപ്പിടഞ്ഞു
കാറ്റുമൊരുപാടു നാളായലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്ക്കിരീടം മറഞ്ഞു
കദനങ്ങളിള്‍ തുണയാകുവാന്‍
വെറുതെ ഒരുങ്ങുന്ന മൌനം
എന്തെ പുള്ളോര്‍ക്കുടം പൊലെ വിങ്ങി


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:13:18 PM
Added by :prakash
വീക്ഷണം:451
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :