ഗ്യാസ്കുറ്റി - ഇതരഎഴുത്തുകള്‍

ഗ്യാസ്കുറ്റി ഞാൻ ഗ്യാസ്കുറ്റി; ചുവന്ന ഉടുപ്പിട്ട് ,
ഉളളിൽ നിറച്ച വാതകം തീർത്ത വിമ്മിട്ടവും പേറി
ഇവിടെയെത്തി, ഈ അടുക്കളയിൽ
ഇനി എത്ര നാളിങ്ങനെ
എന്റെ വിങ്ങലെരിച്ചു ഞാൻ ഈ-
ചൂളയിൽ തീർത്ത പൂക്കളങ്ങളൊക്കെ
വാടിക്കരിഞ്ഞുപോകും, ഒരു നാൾ-
ഞാനീ വാടകവീട് വിട്ടു പോകും
ഒഴിഞ്ഞ കുറ്റിയായ എന്നെ
കഴുത്തൊടിഞ്ഞോരാൾ വന്നേറ്റി പോകും
പിന്നെ;
പുതീയൊരാത്മാവും, അടുക്കളയും
എനിക്കായ് കാത്തിരിക്കുന്നു
വരും കാല ഭീതിയിൽ ഇന്നേ ഭീതനായ് ഞാനും .....
--------------------------------------------------------------------------------

ഉളളിൽ വാതകം നിറച്ച ഗ്യാസുകുറ്റി ഒരു പ്രതീകമാണ്;
ഉളളിൽ വിങ്ങലൊതുക്കി ജീവിക്കുന്ന ഒരു കൂട്ടരുടെ പ്രതീകം
കൂട്ടമായി ഇട്ടിരിക്കുന്ന കുറ്റികളിൽ ചിലതിൽ -
വാതക ചോർച്ച തുടങ്ങിയിട്ടുണ്ട്
കൂടെയുള്ള കുറ്റികൾ അന്ധാളിപ്പോടെ പരസ്പരം നോക്കി
പ്രായമായ കുറ്റികളിൽ ചിലതു നെടുവീർപ്പിട്ടു
ചിലത് കുശുകുശുത്തു,
സിഗരറ്റു വലിക്കാൻ ആരെങ്കിലും കൊളുത്തുന്ന തീയിലാണിന്നു പ്രതീക്ഷ
ഒന്നിചൊന്നായി പൊട്ടിത്തെറിക്കാൻ അവർ വല്ലാതെ ആഗ്രഹിക്കുന്നു
നിങ്ങളിലാണ് പ്രതീക്ഷ; ആ സിഗരറ്റു നിങ്ങൾ കൊളുത്തുമെന്ന പ്രതീക്ഷ
വരൂ നമുക്കൊരുമിച്ചു പൊട്ടിത്തെറിക്കാം .............


up
0
dowm

രചിച്ചത്:പി ലിബിൻ
തീയതി:22-08-2015 04:56:30 PM
Added by :P.Libin
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me