അലയടിക്കുന്ന മോഹങ്ങൾ... - പ്രണയകവിതകള്‍

അലയടിക്കുന്ന മോഹങ്ങൾ... 

ഇനിയും ഞാൻ നിന്നിലെ നീർമിഴിക്കോണിലെ

ഒളി മാഞ്ഞ കിരണമായ് മാറിയെങ്കിൽ

മാപ്പിരക്കുന്നു ഞാൻ എന്നോമലേ...

ആവില്ലൊരിക്കിലും നിന്നേ മറക്കുവാൻ

എന്നകതാരിന്റെ വീഥികൾക്ക്...

മാറാല മുറ്റുമെൻ ആത്മാവിനുള്ളിലെ

ആദ്യ വസന്തം നീ ആയിരുന്നു...

എന്നുമെന്നുള്ളിലായ് ആർത്തിരച്ചൊഴുകുന്ന

വറ്റാത്ത യമുന നീ ആയിരുന്നു...

ഒരു നേരമെങ്കിലും ഞാൻ നിന്റെയുള്ളിലെ

നിറമുള്ള സ്വപ്നമായ് മാറിയെങ്കിൽ...

കാത്തിരിക്കുന്നു ഞാൻ എന്നോമലേ...


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:15-09-2015 02:23:03 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:448
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me