നാണം. - തത്ത്വചിന്തകവിതകള്‍

നാണം. 

വസന്തത്തിന്‍ വരവുപോല്‍
തുളുമ്പി നിറയുന്ന യവ്വന-
യുക്തയാം തരുണിയെ
കാണ്കെയാ , ഉയര്‍ത്തി-
പ്പിടിച്ചൊരു തലയൊന്നു താഴ്ത്തി;
നാണിച്ചുരിഞ്ഞൊരു തോലൊന്നു
നല്കി, പെരുവഴിയോരത്തെ തണലൊന്നുചൊല്ലി .!

പണ്ടൊരു കായ്കനി
പൂര്‍വികര്‍ക്കേകി ഞാന്‍
പാരാകെ പരിമളം നിന്‍
സൗന്ദര്യമെന്ന പോല്‍...

ആവതില്ലോമലേ
പൂക്കാനുംകായ്കാനും
ചുരുങ്ങിപ്പൊഴിയുന്നു
ആയുസ്സുമിലകളും...

മാദകത്തിടമ്പേ ഞാന്‍
മരണത്തെ പുല്‍കിടാം
മരവുരി കൊണ്ടു നീ
നാണം മറച്ചിടൂ .!

കേട്ടു കുലുങ്ങാതെ
കുലുക്കി നടക്കാതെ
ഇതു കേട്ടെങ്കിലും നീയൊന്ന്
നാണിക്കെന്‍ നാണമേ....


up
0
dowm

രചിച്ചത്:സൗമ്യ
തീയതി:15-09-2015 07:42:01 PM
Added by :Soumya
വീക്ഷണം:359
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :