നിശാപുഷ്പം - തത്ത്വചിന്തകവിതകള്‍

നിശാപുഷ്പം 

ഇരുൾ നിറയും
പ്രപഞ്ചം മങ്ങും,
നിഴലൊ, വീഥിയിൽ-
ലയിച്ചൊരാ കൊലുസൊലിയെ-
പുണർന്നലിയും...

ഒളിയകലെ മറയും
മിഴികൾ തോരും
കൂട്ടിനായ് അവൾ വിരിയും,
സുഗന്ധമേകും
ചിരിപടർത്തും
തിങ്കളും താരങ്ങളും-
പുഞ്ചിരി തൂവും..

രാവകലും,
മിഴികൾ തുറക്കവെ-
സ്വപ്നങ്ങൾ കൊഴിയും,
ചുറ്റും തിരയും,
പുഞ്ചിരി വർണ്ണങ്ങളകലും,
അക്ഷിതൻ ആഴങ്ങളിൽ-
ഇരുട് നിറയും,
കൊഴിഞ്ഞൊരാ വസന്തത്തിൻ-
തുണ്ടുകൾ പെറുക്കി-
മിഴിന്നീരുതിർക്കും,
പതിയെ, കൊതിച്ചൊരാ-
ഇരുളിൽ മറയും,
അവളെ തേടി അലയും..


up
0
dowm

രചിച്ചത്:Sreenath
തീയതി:23-10-2015 09:19:40 PM
Added by :Sreenath
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :