അക്ഷയലോകം
എന്റെ ഹൃദയത്തില്‍
ചില അക്ഷരങ്ങള്‍
പൂവിടുന്നു
നക്ഷത്രക്കൂട്ടങ്ങളോടു സല്ലപിക്കാന്‍
ഞാന്‍ ശ്രമിക്കുന്നു
പുഷ്പങ്ങുടെ നാട്ടില്‍
സൗഹൃദം പങ്കിടുവാന്‍ കൊതിയുണ്ടെനിക്ക്
ആര്‍ത്തിരമ്പുന്ന
കൊടുക്കാറ്റും
എനിക്ക് പ്രണയത്തിന്റെ പരിമണം ചാര്‍ത്തുന്നു
സ്വപ്നങ്ങളുടെ ലോകവും
അവ പൊഴിക്കുന്ന
നറുമഴയും എനിക്ക് സംഗീതസ്വരങ്ങളാണ്
ചില ഓര്‍മ്മകള്‍ എണ്ണപ്പെട്ടിരിക്കുന്നു
അവയ്ക്ക് കല്ലിന്റെ കാഠിന്യംപോലും ആസ്വാദിക്കാനാവും
ഇലകളുടെ സൗന്ദര്യവും
ഇനി അവളുടെ
ഓര്‍മ്മകളാകു-
ന്നെനിക്ക്
പ്രണയം കാറ്റാണെങ്കില്‍
ഈ തലോടല്‍
അവളുടെ
സ്പര്‍ശമാണ്
മനസ്സിന്റെ ഉള്ളറകളില്‍ അവളുടെ രൂപം ആരോ കൊത്തിടുന്നു
ആ നിഴല്‍
പ്രതിബലിക്കുന്നിതാ
ക്ലാസ് മുറിയിലും
വഴിവക്കിലും
രണ്ടക്ഷികള്‍
മിന്നിമറയുന്നു
മനസ്സിന്റെ
താഴ്വരകളില്‍
കാര്‍മേഘങ്ങള്‍
നിശ്ശബ്ദ പ്രണയം
സൂക്ഷിക്കുന്നു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|