ഇഷ്ടദേവന്‍ ഗണേശന്‍ - ഇതരഎഴുത്തുകള്‍

ഇഷ്ടദേവന്‍ ഗണേശന്‍ 

-----------------------------------------------------------
ഇഷ്ടദേവന്‍ ഗണേശന്‍
------------------------------------------------------------
എന്‍ഹൃദയ സംഗീതമായിവന്നു
ശ്രുതി താളലയ സംമിശ്രമായ്
പുലരുന്ന പുലരികള്‍ക്കാത്മാവുനല്‍കിനീ
യെന്നെയുണര്‍ത്തുവാന്‍ ചാരെവന്നു

അറിയാതുണര്‍ന്നുഞാന്‍ മിഴിപാകിനോക്കവെ
കണ്ണിനുമുന്നിലായ് ദേവാനിന്‍രൂപം
കൈകള്‍ഞാന്‍കൂപ്പി കണ്ണുകള്‍പൂട്ടി
അഭിഷ്ടങ്ങള്‍ മനസ്സില്‍ ഉരുക്കഴിച്ചു

കാവലായ് താങ്ങായ് തണലായ്‌
കാത്തരുളീടുവാന്‍ കയ്കൂപ്പിനിന്നു
വിഘ്നങ്ങള്‍ അകറ്റുന്ന വിഘ്നേശ്വരാ
നിന്‍ ഗജമുഖദര്‍ശനമെത്രഭാഗ്യം

ഒരുനാളികേരവും കല്‍കണ്ടവും
മോദകവുംപിന്നെ പൂമലരും
അര്‍പ്പിച്ചിടാതെനീയെന്‍റെ മുന്നില്‍
ദര്‍ശനംനല്‍കിയ ശ്രീഗണേശാ..
സ്‌തുതി ..സ്‌തുതി...സ്‌തുതി

..................................ഉണ്ണിവിശ്വനാഥ്..................


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:20-11-2015 10:40:06 PM
Added by :UNNIVISWANATH
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :