മുല്ലപെരിയാർ - മലയാളകവിതകള്‍

മുല്ലപെരിയാർ 

ഹരിതാഭമാം തപോവനത്തിൻ മാറിലൂടോഴുകും
നീർ കണങ്ങൾക്ക് വിശ്രമിക്കാൻ നാൾ എറയായ്
തീർക്കണമിവിടൊരു പുതുപുത്തൻ ജലാശയം
കനലെരിയും ചിന്തകൾ തൻ മാറാപ്പുമായ്
കർഷകരീവിധം സമര കാഹളം മുഴക്കവേ
താഴ്വാരങ്ങളിൽ നിറയും ഭയത്തിൻ ഭാണ്ഡങ്ങൾ
വിറയാർന്ന കരത്താൽ മുറുക്കി നിന്നീടവേ
മോഹങ്ങൾ കൊഴിയും തീരങ്ങളിൽ തകർന്ന
കുഞ്ഞോളങ്ങൾ സുകൃതം തേടിയലയുന്നീ ധരയിൽ

ഇനിയൊരു മനോഹര ജലാശയം വേണമിവിടെ
ഈ കരയിലിരുന്നിത്തിരി കല്ലുകൾ പെറുക്കിയാ
ജല സഞ്ചയത്തിലെക്കെറിയാം - കുഞ്ഞോളങ്ങൾ പിറക്കട്ടെ
നിറമേഴും ചന്ദ്രികയിൽ ചാലിച്ചു സുരവാഹിയാം
നദിയുടെ മാറിലായ് ചെറുകുംഭമായ് തീരട്ടെ
തിരകൾ തീരങ്ങളെ ചുംബിച്ചു സുകൃതം നേടുന്നു
തീരത്തിലണയും ജലത്തുള്ളികൾ കാമമടക്കി- പിരിഞ്ഞു പുണരാനാരുമില്ലാതെ അലഞ്ഞു തകർന്നു
പല വർണങ്ങളിൽ ചിത്രം രചിക്കുമർക്കൻ
ഓളപ്പരപ്പിൽ ഒരു ചെറു മന്ദഹാസമായ്
താനെ അലിഞ്ഞിറങ്ങിയാ തിരു മാറിൽ ഒതുങ്ങി

ഒരു കുഞ്ഞു മാരുതൻ തെന്നി തെന്നി കടന്നുപോയ്
കിന്നാരം പറഞ്ഞു സുഗന്ധ വാഹിയായ് മറഞ്ഞു
തെന്നലിൻ നേർത്ത സംഗീതം അമൃത മഴയായ്
മിന്നലോടൊപ്പം പോഴിയുന്നീ ജലസഞ്ചയത്തിൽ
കണ്ണിനു കുളിരായ് തീരുന്നീ മൂവന്തിയിൽ -
ഒരു കുഞ്ഞു മഴവിൽ കാവടി പുനർജജനിച്ചു

ഉറപ്പുള്ള കോട്ടപോലെ വേണമൊരു ജലാശയം
മുല്ലയാറും പെരിയാറും സംഗമിക്കുമീ സഹ്യന്റെ
അരയിലൊരു കാഞ്ചി പോൽ മിന്നി തിളങ്ങണം
ഇനി നാളുകൾ പാഴാക്കിയാൽ വരും തലമുറയ്ക്ക്
കണ്ണീരിൽ കുതിർന്ന ജീവിതത്തിനു സാക്ഷിയാവാം


up
0
dowm

രചിച്ചത്:ടോം Arathu
തീയതി:21-11-2015 02:03:23 AM
Added by :Tom Arathu
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me