അവള്‍ക്കൊപ്പം - പ്രണയകവിതകള്‍

അവള്‍ക്കൊപ്പം 


എന്‍ പ്രണയത്തിന്‍
മൂകസാക്ഷിയിതെ-
ങ്ങോലക്കപ്പുറം

മനമാംതറയില്‍
ചാരഛായപൂശി
നീയാത്രതുടര്‍ന്നീടുമീ
ചെറുവഴിയില്‍നിന്നും

ഇന്നുഞ്ഞാന്‍കണ്ട-
കാഴ്ച്ചയെല്ലാം
നിന്നെക്കുറിച്ചുള്ള
വര്‍ണ്ണങ്ങള്‍ മാത്രം;

തള്ളിനിറച്ചൊരു
സൗഹൃദമെന്നൊരു-
പദമിട്ട്, ഈ സ്നേഹത്തിന്‍
ഭാണ്ഡുമായിയക-
ലങ്ങളിലേക്ക് അകലുന്നു
ഞാനും

ചെറുനിഴല്‍ ചിതറി-
കൊണ്ടുന്നീ നടന്നീടുമീ
കൂറ്റെന്‍കൈവരിയും
കടന്നുന്നീ

ആ തീറ്റപ്പൂ ഊതിന്നീ
അകലുമെന്‍ കാഴ്ച്ചയില്‍
ഈ തൊട്ടാവാടിയും
ഇതളുപൊയ്യിച്ചീടുന്നു

നീയകലുമീ ഇടവഴിതന്‍
വേലിതണ്ടുകള്‍
യാത്രചൊല്ലീടുമീ
വെന്തൊടുങ്ങിയ ചിത്രത്തെനോക്കി;

കത്തിയമരുമീമനമാം
പ്രണയപുസ്തകത്തിന്‍
താളുകള്‍ നിന്‍ ചെറുമുഖം
തെളിയുമ്പോള്‍

ഒരിക്കല്‍ന്നിവന്നീടുമെന്‍
മനസ്സുശപിച്ചീടുന്നു,
ആ തെളിമാനം
നോക്കുമ്പോള്‍


up
1
dowm

രചിച്ചത്:എം എ രമേഷ് മടത്തോടന്‍
തീയതി:21-11-2015 08:08:30 AM
Added by :M A Ramesh Madathodan
വീക്ഷണം:542
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me