മരിച്ചവരുടെ ഓര്‍മ്മക്ക്  - തത്ത്വചിന്തകവിതകള്‍

മരിച്ചവരുടെ ഓര്‍മ്മക്ക്  


പ്രണയിച്ചവരുടെ
ഹൃദയം
കുത്തിതുറന്നാല്‍
അവിടെ തുരുപ്പെടുത്ത
സ്വപ്നങ്ങള്‍ക്ക് പകരം
സുന്ദരമായ ഒരു ലോകം
കാണും

അവരുടെ അകത്തട്ടില്‍
വേനല്‍ മഞ്ഞിന്റെ
ആരവവും മിന്നിതി-
ളങ്ങുന്ന അകലെയുള്ള
മാലാഹമാരും
കാണും

അവരുടെ ചില്ലകളില്‍
മന്ത്രങ്ങളുടെ നീലാക്കാശം
ഇടറുന്നതും നേരിട്ടു
കാണും

അവരുടെ ഹൃദയ-
ധമനികളില്‍ ഒഴുകി
നടന്ന സ്നേഹത്തിന്റെ
ചെറുകടലാസു
തോണിയും സിരകളില്‍
പടര്‍ന്നു പന്തലിച്ച
പുംഞ്ചിരികളും
കാണും

അവരുടെ കാല്‍
പെരുമാറ്റങ്ങള്‍
വിങ്ങിപ്പൊട്ടിതെ-
റിച്ച
ഇടവപാതിയുടെയും
തുന്നിച്ചെര്‍ത്ത നീല
കിനാവുകളുടെയും
പ്രതീകമായി
കാണും

അവരുടെ വിരലു-
കളില്‍ തെറിച്ചുവീണ
യൗവന സ്മരണയും
നനച്ചു വളര്‍ത്തിയ
മുന്തിരിതൊപുകളും
കാണും

അവരുടെ ഇളം
മനസ്സുകളില്‍
വളപ്പൊട്ടുകളുടെ
ഉത്സവപറമ്പും തെച്ചു-
മിനുക്കിയ നവ
സാരിതുമ്പുകളും
കാണും

അങ്ങനെ
അവരെ വെള്ള
പട്ടുടുപ്പിച്ചു കിടത്തു-
മ്പോള്‍ റെയില്‍വേ
ട്രാക്കുകളില്‍ കണ്ട
അഴുകിയ ജഡങ്ങളുടെ
നീല നിറം
മായാതെ കിടന്നതും
കാണും

അവസാനശ്വാസവും
ചുടലില്‍ ഉയരുമ്പോള്‍
നെഞ്ചത്തു കൈവച്ചു
പ്രാര്‍ത്ഥിച്ച ചില
ഹൃദയങ്ങളും കാണും
അല്ലെ?


up
0
dowm

രചിച്ചത്:
തീയതി:22-11-2015 09:48:03 AM
Added by :M A Ramesh Madathodan
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me