മദ്യം
രംഗം 1
ഒരു നാണയം തരൂ
രവി കൈ നീട്ടി നിന്നു
നിനക്കാരോഗ്യമുണ്ടല്ലോ ?
ചോദ്യം കേൾക്കതായാൾ നടന്നു
ആരോ കൊടുത്ത നാണയ തുട്ടുകൾ
എണ്ണിനോക്കി വരിനിന്നു
കുപ്പിയൊന്നു കരസ്ഥമാക്കി - വിജയ
ശ്രീ ലാളിതനായ് നീങ്ങുന്നു രവി
ആദിത്യനെപ്പോലെ പണ്ട് ശോഭിച്ചവൻ
പതിയെ മദ്യം കീഴടക്കി
മരവിച്ച മനസും ശരീരവും ബാക്കി
കളത്രം കോമരമാടിയപ്പോൾ
കുപ്പിയോടൊപ്പം രവിയും പുറത്ത്
ഒഴിഞ്ഞ കുപ്പിയും കാലി വയറും
നിരാശനായ് നിന്നു നെടുവീർപ്പിടുന്നു രവി
രംഗം 11
മദ്യം വിഷമാണ് കുടിക്കരുത്
കരളുരുകും ചിന്തകൾ മരവിക്കും
ഘോര ഘോരം പ്രസംഗിക്കും ചിന്തകൻ
അന്തിക്കള്ളിൻ ലഹരിയിലുറങ്ങുന്നു
ഭദ്രകാളിയാം ഭാര്യയെ പേടിച്ച്
Tom Arathu
Not connected : |