പ്രണയം ഇല്ലാതായി  - പ്രണയകവിതകള്‍

പ്രണയം ഇല്ലാതായി  

എന്‍റെ പ്രഭാതങ്ങള്‍
നിന്‍റെ പുഞ്ചിരി
പ്രസരിപ്പുള്ളതാക്കി..

സായാഹ്നങ്ങള്‍ നീ
നിറമുള്ളതാക്കി..

രാത്രികളില്‍ നിന്‍റെ
സ്വപ്‌നങ്ങള്‍ പുതച്ചു ഞാനുറങ്ങി...

ഒടുവിലെപ്പഴോ
പ്രണയം വഴിപിരിഞ്ഞ്
അതിന്‍റെ പൂര്‍ണ്ണതയില്‍
നിറഞ്ഞാടുമ്പോള്‍..
ബാക്കി വച്ച
നൊമ്പരങ്ങള്‍ക്കിടയില്‍
നിന്‍റെ തൂമന്ദഹാസം
ഇന്നും എന്നെ
ജീവിപ്പിക്കുന്നു...


up
0
dowm

രചിച്ചത്:Arayilla
തീയതി:06-12-2015 01:07:49 PM
Added by :abdul assis k
വീക്ഷണം:384
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :