കറുത്തവർ ...
ഞങൾ കറുത്തവർ
നിറങ്ങളുടെ ലോകത്ത്
നിറമില്ലാത്ത ജീവിതങ്ങൾ ..
പള്ളികൂടതിലെ അവസാന
ബഞ്ചിനവകശികൾ.
ചോരക്കു നിറം ചുവപെങ്കിലും
നിറത്തിന്റെ പേരിൽ
പിന്തള്ളപെട്ടവർ
വിശപ്പിന്റെ വിളിയിൽ
ജാതിയും മതവും മറന്നവർ..
അര പട്ടിണിയാൽ ശുഭ്രവസ്ത്രരായവർ..
പിന്നെപ്പഴോ മുഴുപട്ടിണിയാൽ
കാവി മുണ്ട് കടം കൊണ്ടവർ..
നിങൾ തന്ന കവിയും വെള്ളയും
മാറി പുതച്ചിട്ടും വിശപ്പ് ശമിക്കാത്തവർ..
എന്നിട്ടും നിങൾ പറയുന്നു
ഞങൾ കറുത്തവവരണെന്ന്...
നിങൾ ഏന്തിനാണ് ഞങൾക്ക്
വെള്ളവും വറ്റും തന്നത്?
ജാതികളുടെ വസ്ത്രം ഉടുപിച്ച്
നാട്ടുകൂട്ടത്തിൽ വിവസ്ത്രരാകാന്നോ?
നവോതനതിന്റെ മാനം നല്കി
വാക്കുകൾകൊണ്ട് മാനഭംഗപെടുത്താന്നോ?
നിങൾ വലിച്ചെറിഞ്ഞ നിറങ്ങളുടെ ബീജങ്ങൾ
പുതിയ ഗർഭപാത്രങ്ങളെ തേടുമ്പോൾ
ഞങൾക്ക് ഒന്നേ പറയാനുള്ളൂ,
ഞങൾ കറുത്തവരാണ്..
പക്ഷേ ഞങളും മനുഷ്യരാണ്..
Not connected : |