ലജ്ജ - തത്ത്വചിന്തകവിതകള്‍

ലജ്ജ 

മൂവന്തി നേരം മൂക്കോളം
കള്ള് മോന്തിയാടിപ്പാടി
പകലന്തി വിയർപ്പുത്തുള്ളി
വേശ്യക്ക്‌ കാണിക്ക വെച്ചു
വിശപ്പ്‌ ശമിപ്പിക്കാനിരിക്കുന്ന
ഭാര്യമക്കളോട് പൂരപ്പാട്ട് പാടി
ബോധം മറിഞ്ഞുറങ്ങുന്നച്ഛൻ
നാളുകളേറെ വേദനക്കൊപ്പം
ഭാരം ചുമന്നമ്മിഞ്ഞ നൽകി
പിച്ച വെക്കാനുമമ്മേയെന്നു
വിളിക്കാനും പഠിപ്പിച്ചയമ്മയെ
മയക്കിയുറക്കി രതിക്കുന്ന മകൻ
അങ്ങകലെ നിന്നടിച്ചു വീശുന്ന
മന്ദമാതുരനിൽ നിന്നോളിപ്പിച്ചു
താലോലിച്ചു വളർത്തിയ മകളിന്നു
സംസ്ക്കാര വേഷ വർണ്ണങ്ങളിൽ
മായം കലർത്തി പ്രിയതമനു മാത്രം
സമർപ്പിക്കേണ്ടതെല്ലാം തെരുവ്
മദ്ധ്യത്തിലുദിച്ച് നഗ്നനൃത്തമാടുന്നു
ലജ്ജയെന്ന മനുഷ്യാഭരണമില്ലങ്കിൽ
മൃഗത്തെക്കാളധപതിച്ചുവെന്ന മുത്ത്‌
നബി(സ)വാക്കുകൾ ഓർക്കുകയാണ്


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:19-12-2015 01:16:09 PM
Added by :Haleel Rahman
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :