നിഴലായ് - തത്ത്വചിന്തകവിതകള്‍

നിഴലായ് 

പുഞ്ചിരിച്ചവയോരോന്നും
കൈവിട്ടുമെല്ലെ അകന്നു നിന്നു,
ചിരിതൂകി അവ എന്നെ വിട്ടു
മറഞ്ഞു പതിയെ,

ഇരുളിൽ പതറവെ
തിരികെ തേടി വന്നൊരാ
വെൺ തൂവൽ കിനാകളെ
വ്യർത്ഥമാം ഓർമയെന്ന്
മുദ്രകുത്തി ഞാൻ അകറ്റി ദൂരെ..!

വേണ്ട, അവയും നൽകിയൊരാ-
ഓർമകളും...
തേടി വീണ്ടും വന്നതും
അകറ്റി നിർത്താൻ കൊതിച്ചതും
സ്നേഹത്തിൻ ആഴം
സൃഷ്ടിച്ച കമ്പനങ്ങൾ മാത്രം,

ഉള്ളിലെ സ്നേഹത്തെ,
അവയിലേൽപ്പിച്ച പ്രാണനെ
ദഹിപ്പിച്ചൊരാ കാലാഗ്നിയിൽ,.
മോഹങ്ങൾ പടിയിറങ്ങിയൊരാ
കൺവെട്ടവും ഞാനും
ശേഷിപ്പൂ അവർക്കു പിന്നിൽ
പാഴ് നിഴലായ്..


up
0
dowm

രചിച്ചത്:Sreenath
തീയതി:20-12-2015 12:46:49 PM
Added by :Sreenath
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :