**മടക്കയാത്ര ** - പ്രണയകവിതകള്‍

**മടക്കയാത്ര ** 

ഇന്നലെയും മഴ മേഘങ്ങൾ
പെയ്തിറങ്ങിയിരുന്നു

ഇളം തെന്നൽ വീശിയടിച്ചിരുന്നു
മഞ്ഞുകണങ്ങൾ കുളിരണിയിച്ചിരുന്നു

പക്ഷേ അവയൊന്നും എന്റേതല്ലായിരുന്നു.

ദൂരം അളവിലും കവിഞ്ഞിരുന്നു
മനസ്സ് നിറഞ്ഞൊരു വിസ്ഫോടനവും

ഇനിയില്ല എനിക്കായ് ഈ കുളിർമഴ
ഇനിയില്ല എനിക്കായ് ഈ കുളിർ തെന്നൽ
ഇനിയില്ല എനിക്കായ് ഈ പുലരി

ഒടുവിൽ ഓർമതൻ പുലരിയിൽ നനഞ്ഞ
മിഴികളെ പഴിച്ച്
ഈ ജീവിതത്തെ പിൻതുടരുമ്പോൾ

ഞാൻ അറിഞ്ഞു ഇനിയും എനിക്കായ് ഈ ജീവിതം പുഞ്ചിരി തൂകുകയില്ല എന്ന്

വിദൂരതയിലേക്ക് നോക്കുമ്പോൾ ഞാൻ അറിഞ്ഞു പടിയിറങ്ങിയ പുലരിയിലെ ആ മന്ദഹാസം നിലച്ചു എന്ന്.

എങ്ങും നിശബ്ദത മനസിലും നിറഞ്ഞ ഇരുളിമ ഈ എകാന്തത എന്നെയും നിശബ്ദമാക്കീടും എങ്കിലും

എനിക്കായ് ഈ വസന്തം പുനർജനിക്കാനായ്
ഞാൻ കണ്ണുകൾ മെല്ലെ അടച്ചു

അപ്പോൾ എന്റെ ഓർമകൾക്ക് നനുത്ത ഒരു സുഗന്ധം

ഉണർന്നാൽ അസ്തമിക്കുന്ന ഈ ഓർമകൾക്കായ് ഉറങ്ങി ഞാൻ അടുത്ത ജന്മതിലെക്കായ്‌

ഇനിയൊരു മടക്കയാത്ര സാധ്യമല്ല ചിറകറ്റു വീണൊരെൻ ദീനരോധനം......


up
1
dowm

രചിച്ചത്:**അമൽദേവ് ജയൻ ചിറക്കൽ**
തീയതി:31-12-2015 03:07:10 PM
Added by :AMALDEV JAYAN
വീക്ഷണം:416
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me