തകരപ്പെട്ടിയിലെ വിസ്മയം
ഒരു താക്കോൽക്കൂട്ടം ഇന്നുമെന്റെ
ഓർമ്മകളുടെ ഘനം വളരെ വർദ്ധിപ്പിക്കുന്നു .
ഇതുവരെ തുറന്നു കാണാത്തയാ പെട്ടിനിറയെ
രാമനാപജപവും, കഥകളാലും സമൃദ്ധമാണെന്ന്
മുത്തശ്ശിയെന്നോടു പറഞ്ഞിരുന്നു .
പലതവണയെന്റെ ഉടുപ്പുമതിൽ സൂക്ഷിച്ചിരുന്നു .
കുഴമ്പും, രാസ്നാദിപ്പൊടിയും മണക്കുന്നയാ
തലയണക്കടിയിലാണ് താക്കോൽ സൂക്ഷിച്ചിരുന്നതും,
ആ പെട്ടി തുറന്നാൽ ചന്ദനതിരിയുടെ ഗന്ധവും,
വെളുത്തേടത്തി അലക്കിയ മുണ്ടുകളുടെ മണവും മാത്രണെന്ന്
അനിയൻ പറഞ്ഞ കേട്ടറിവുണ്ടെനിക്ക് .
അതിന്റെ മണമാസ്വദിക്കാൻ വേണ്ടി മാത്രം
ഞാനാ പെട്ടിയുടെ അരികത്തിരിക്കുമായിരുന്നു.
ഒരിക്കൽ പോലും ഞാനതു തുറന്നിരുന്നില്ല
വർഷങ്ങൾക്കു ശേഷം ഞാൻ വിവാഹിതയായി
വീടും, മനുഷ്യരും,ലോകവും മാറിയെങ്കിലുമന്നും
മുത്തശ്ശിയുടെ താക്കോലിനും,ആ തകരപ്പെട്ടിയും മാറിയില്ല.
വിരുന്നിനെത്തിയപ്പോഴും ആ പെട്ടിയിലെ
മണമുള്ള വേഷ്ട്ടിയും മുണ്ടുമെനിക്കു മാറാൻ തന്നതിന്നും
എന്റെ ഓർമ്മകൾക്കു ചന്ദനത്തിന്റെ മണം നൽകുന്നു.
വായിൽ നിന്നും നുരയും പതയും വന്നു ചുഴലിയാൽ
വീഴുമ്പോഴുമെന്റെ കൈയിൽ മുത്തശ്ശി തന്നയാ
താക്കോൽക്കൂട്ടം ഇന്നും ഓർമ്മകൾ മാത്രമാണ്.
ഇന്നൊരു കട്ടിലിൽ ചോദ്യച്ചിഹ്ന്യപോൽ ബോധം നഷ്ട്ടമായി
വാർദ്ധക്യത്തിന്റെ തിമിരം ബാധിച്ച പീളകെട്ടിയ കണ്‍കളും
ബാക്കി നിൽക്കെയും ആ തലയണക്കടിയിലും
അന്നു കണ്ടയാ താക്കോൽ കൂട്ടം കാണാമായിരുന്നുവെനിക്ക്.
മൃതിയേറ്റുവാങ്ങുമെന്ന അലസമായ പകലിൽ
ആ താക്കോൽക്കൂട്ടവും എന്നിലേൽപ്പിച്ച് മുത്തശ്ശി
പുതുലോകത്തെ മോക്ഷമെന്നോതി രക്ഷനേടി യാത്രയായി.
അവിടെ ബാക്കിയായതു രാമനാമം ജപിക്കുന്ന തകരപെട്ടി.
ഒടുവിലാ പെട്ടി തുറന്നപ്പോൾ ആരൊക്കെയോ വലിച്ചെറിഞ്ഞ
ഒരുകൂട്ടം നിറം മങ്ങിയ മക്കളുടെയും,പേരക്കിടാങ്ങളുടെയും
പഴയചിത്രങ്ങളും, എന്റെ കുഞ്ഞുടുപ്പും , പിന്നെ ഞാനുപേക്ഷിച്ച
എന്റെ കളിക്കോപ്പുകളും മാത്രം.
മോക്ഷമെന്നോതിയിന്നു എന്നരികത്തു നിന്നകന്നെങ്കിലും
ഓർമ്മയിൽ മങ്ങാതെ കൊണ്ടുനടക്കുന്നതാണ്
ആ ഒറ്റപ്പല്ലുള്ള മുത്തശ്ശിയുടെ മുഖം,
അതിനുമപ്പുറം ഞാനിന്നു നെഞ്ചോടു ചേർക്കുന്നു
ആ താക്കോലും, പെട്ടിയിലെ വിസ്മയവും .
ഒരിറ്റു കണ്ണീരോടെ !!!!!!!!!!!!
Not connected : |