ഇരട്ടമുഖമുള്ള നിശബ്ദത
വാക്കുകളിലൂടെ ജീവിതത്തിന്റെ നിറങ്ങളുടെ
വർണ്ണമേളയും,ആവർത്തന വിരസതയുടെ മടുപ്പും
അവനെനിക്കു പലപ്പോഴായി പറഞ്ഞു തന്നിരുന്നൂ .
അരക്ഷിതമായ ഇരുളിന്റെ പ്രണയ ചിന്തകളുടെ
ഓർമ്മകളിൽ നിന്നുമവൻ പലതവണ മാറി അകന്നു
പോയതിന്നുമെന്നിൽ നിന്നും തേട്ടിവരുന്നു.
ഒരിക്കൽ കുന്തിരിക്കം പുകച്ചുറങ്ങിയ രാത്രിയിലാണ് .
എന്റെ പ്രണയം വിശുദ്ധയായത്.
നാലു മുഖമുള്ള രണ്ടു മനുഷ്യജന്മങ്ങൾ
വിഹരിച്ചിരുന്ന സങ്കേതമായി മാറിയിരിക്കുന്നു
ആ ഇരുളിന്റെ രാത്രികൾ.
പക ഉള്ളിലൊതുക്കി , സ്നേഹത്തിന്റെ മുഖമുള്ള
ഒരു ആത്മാവും.
ഉള്ളിൽ തിരിച്ചറിയാനാവാത്ത മുഖവുമായി
പ്രണയമാണെന്നു പറഞ്ഞുനടക്കുന്ന
മറ്റൊരു ആത്മാവും.
നിശബ്ദമായിട്ടാണേലും ഞങ്ങൾ സംവാദിക്കുന്നത്
പലതവണ പ്രണയം ഒളിഞ്ഞുനിന്നു കണ്ടിട്ടുണ്ട്.
എല്ലാമൊരു നിശബ്ദതയിലൊളിപ്പിച്ചിട്ടും
അവയ്ക്കു പോലും ഇരട്ടമുഖങ്ങളാണ്.
ഒന്നുകിലവയെ ഞണ്ടുകളും , വിഷസർപ്പങ്ങളും
ശരീരാവശിഷ്ട്ടങ്ങളും മാത്രമുള്ള നാറുന്ന
പൊട്ടകിണറിലേക്ക് വലിച്ചെറിയുക.
അതുമല്ലെങ്കിലവയുടെ തലമുണ്ഡനം ചെയ്തു
അതിൽ ചന്ദനപ്പൊട്ടു തൊട്ടു നാടുകടത്തുക.
എന്നാലും അവക്കുള്ളിലെ പകയൊരിക്കലും
നഷ്ട്ടമാകുകയില്ല , പ്രണയം നിഷേധിച്ചവൻ
ഉള്ളിൽ പകയെ ഊട്ടിയുറക്കി ചിരിച്ചുകൊണ്ട് പറയും
"പ്രണയത്തിന്റെ നിലക്കാത്ത പ്രവാഹമാണെനിക്കു
എന്നും നിന്നോടെന്നു ".
Not connected : |