ജോഗിതികൾ
ഇങ്ങനെയൊരു കുലം കൂടി .
അന്ധവിശ്വാസങ്ങളും , വിദ്യാഭ്യാസമില്ലായ്മയും
പുരുഷവർഗ്ഗത്തിന്റെ ചൂഷണവും കൂടി
ഒരു പുതിയകുലത്തിനു പിറവികൊടുത്തു .
പണത്തിന്റെയും, വിശപ്പിന്റെയുമകത്ത്
കാമത്തിന്റെ ബാക്കിപത്രമായൊരു പെണ്‍
പൂവോരിക്കൽ മൊട്ടിട്ടു .
ജീവിതത്തിന്റെ ആദ്യപടിയായ വേദനയുടെ
കാതുകുത്തി കല്യാണവും ,
രണ്ടാം പടിയായ രക്തക്കറ നിറഞ്ഞ
തിരണ്ടു കല്യാണവും ,
പിന്നീടത് പ്രണയവും,കാമവും മാത്രം നിറഞ്ഞു തുളുമ്പുന്ന
ഒരു സ്ത്രീധന കല്യാണത്തിലവസാനിക്കുന്നു ,
അവരുടെ ജീവിതത്തിന്റെ നിറമുള്ള ദിനങ്ങൾ.
എല്ലാം പേരിനു മാത്രം അലങ്കാരത്താൽ കൊണ്ടാടി
കൊണ്ടൊരുപാട് കല്യാണങ്ങൾ.
അവസാനമൊരു നേർച്ചക്കോഴി കണക്കെയുള്ള ജീവിതവും .
താലിക്കല്യാണത്തിലൂടെ രതിയുടെ പാഠങ്ങളോരോന്നായി
ജോഗതികൾ പകർന്നു നൽകുന്നു .
അവരിലും കാണാമൊരു രവിവർമ്മ ചിത്രങ്ങളുടെ
വശ്യതയും,വശീകരണശക്തിയും.
മനസ്സു പ്രണയത്തെ കൊതിച്ചിട്ടും,മനുഷ്യാവതാരങ്ങൾ
ഊറ്റിയെടുത്ത കന്യകാത്വം .
മുൻപേ പോയവരുടെ വഴികളിലൂടെ
ഒരു രതിയുടെ തനിയാവർത്തനം അവളിലൂടെ തുടരുന്നു.
അതിന്റെ ശാപമെന്നപോലൊരു ചാപിള്ള കൂടി ,
കുത്തിയൊഴുകുന്ന പുഴയും , നെറുകയിലൊരു വാത്സല്യചുംബനവും .
അതങ്ങനെ പുഴയുടെ ഓളങ്ങളുടെ ഈണവും കേട്ട്
താഴ്ന്നങ്ങനെ , ഒരു ഞെരുക്കത്തോടുകൂടി യാത്രയായ് .
ഒരു തണുത്ത ഭാണ്ടക്കെട്ട് .
മാതൃത്വം ഉറപൊട്ടിയൊലിക്കുന്ന പാലിന്റെ മണവും
ചോരയുടെ മണം മാറാതെ പതം വരുത്തിയെടുക്കുന്ന
ഗർഭപ്പാത്രവുമാണ് മുറിക്കുള്ളിൽ അവശേഷിച്ചത്.
രക്തക്കറ പുരണ്ട നഖങ്ങലിൽ ചായം തേച്ചും
ആടയാഭരണങ്ങളെല്ലാം എടുത്തണിഞ്ഞും .
വേറെയൊരു മനുഷ്യമൃഗത്തിന്റെ വരവും കാത്തിരിക്കുന്നു.
അവിടെ അവളൊരു ദേവദാസി പെണ്ണായി പൂർണ്ണമായും !!!!!!!!!!!!!!!!!!!
Not connected : |