ആത്മാവിൽ തൊട്ടൊരു യാത്ര.... - മലയാളകവിതകള്‍

ആത്മാവിൽ തൊട്ടൊരു യാത്ര.... 

നഗരപ്രാന്തമായ ജീവിതത്തിൽ നാമെല്ലാം മറന്നുപോയ ,
അല്ലെങ്കിൽ ഓർത്തെടുക്കാൻ ശ്രമിക്കാത്തൊന്നാണ്
എവിടെയോ മറഞ്ഞിരിപ്പുള്ള ആ നിശബ്ദത.
അതാണ് ദൈവമെന്ന സത്യം.

പല ജ്ഞാനികളും പണ്ടേ തിരിച്ചറിഞ്ഞതും
ആധുനിക മനുഷ്യരിപ്പോഴും തിരിച്ചറിയാത്തതും
ആ സത്യത്തെയാണ്.

മരണമെന്ന രംഗബോധമൊട്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത
ആ കോമാളി എപ്പോൾ വേണമെങ്കിലും വാതിൽക്കൽ വന്നുമുട്ടാം.

അത് ഭയപ്പെടുത്തുന്നതിനുമുന്പേ ചെയ്തു
തീർക്കാനിനിയൊന്നു മാത്രം.
ദൈവ സന്നിധിയിലേക്കൊരു യാത്ര .

ഈ ജന്മം മുഴുവനും സമ്പാദിച്ചതും , ചിന്തിച്ചതും
അധ്വാനിച്ചു തളർന്ന മനസ്സും, ശരീരവും ഇടക്കിടക്കോർമ്മപ്പെടുത്തുന്നു.
യാത്രക്കുള്ള തയ്യാറെടുപ്പിനായ്.

കാഴ്ച്ചകൾ മങ്ങിയ കറുത്ത കുഴികളും
ജരാനരകൾ ബാധിച്ച ജീവിതവുമെന്റെ മനസ്സിനെ
പ്രേരിപ്പിക്കുന്നു ആ യാത്രയാരംഭിക്കാൻ.

അതിനായ് നാറുന്ന ഭാണ്ടകെട്ടും തയ്യാറാക്കി
മുഷിഞ്ഞു നാറിയ ഓർമ്മകളും ,
മറക്കാനും, പൊറുക്കാനും പറ്റാത്ത ചെയ്ത്തുകളും
കരഞ്ഞു തീർത്ത കണ്ണുനീർക്കെട്ടും ,
മോക്ഷം പോലും കിട്ടാത്ത ശാപവാക്കുകളും
ആ ഭാണ്ടത്തിന്നുള്ളിൽ കിടന്നു
വീർപ്പു മുട്ടുന്നത് ഞാനറിയുന്നു .

സാഹചര്യങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ തോറ്റും
ചെയ്തു കൂട്ടിയ പാപകർമ്മങ്ങൾക്ക് മാപ്പിരന്നും
ഈ ഭാണ്ടകെട്ടും കാഴ്ച്ച വെക്കാനായ് കരുതി
നാടും , വീടും, ബന്ധുമിത്രാതികളുമറിയാതെ
ഒന്നും മോഹിക്കാതെ , കാംമ്ഷിക്കാതെ
ഒരു തിരിച്ചു വരവുപോലും കണക്കു കൂട്ടാതെ
ആത്മാവിൽ തൊട്ടൊരു അവസാനയാത്ര.


up
0
dowm

രചിച്ചത്:അശ്വതി വാര്യർ
തീയതി:31-12-2015 03:36:01 PM
Added by :Aswathy Varrier
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :