ഞാനും അവളുമൊരു സ്ത്രീ  - മലയാളകവിതകള്‍

ഞാനും അവളുമൊരു സ്ത്രീ  

കീറിയ സാരി വാരി വലിച്ചുടുത്ത് , അതിന്റെ
വിയർപ്പിന്റെ ഗന്ധമുള്ള തലപ്പുകൊണ്ട് പാതി
മുഖം മറച്ചു തെരുവോരത്തും,കടത്തിണ്ണയിലുമിരുന്ന്
കൈയിലൊരു മുഷിഞ്ഞ അഞ്ചുരൂപാനോട്ടും പിടിച്ച് ,
കണ്ണുകളിൽ വിശപ്പിന്റെ ഇരുട്ടുകയറിയ കുഞ്ഞിനു
മുലയൂട്ടുന്ന ആ മൂക്കുത്തിയിട്ട പാവം സ്ത്രീ .

വിശപ്പും,ദാരിദ്രവും മാത്രം കൈമുതലായിയുള്ളയവൾ
ആരൊക്കെയോ സ്വാർത്ഥ ലാഭത്തിനായി
ഉപയോഗശൂന്യമായ് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു.

വേടന്റെയമ്പുകൊണ്ട് ചിറകറ്റുവീണ പക്ഷിയെപോലെ
ഭൂതകാലം നഷ്ട്ടപ്പെടുത്തിയ ജീവിതത്തിന്റെ മാറാപ്പു
കെട്ടും താങ്ങി പരിഭവവും, കണ്ണീരും പങ്കുവെക്കാനാരുമില്ലാത്ത
ആ സ്ത്രീ നിങ്ങളുടെ മുന്നിലെത്തിയ പോലെ
ഇന്നെന്റെ മുന്നിലും വന്നു.
കാലിൽ ചങ്ങലയുടെ പാടുകളും, അവ തീർത്ത വ്രണങ്ങളും
ചെളിയും,ഭക്ഷണാവശിഷ്ട്ടവും നിറഞ്ഞ നഖങ്ങളും മാത്രം.


വിറളി വെളുത്തയാ മുഖത്തു നോക്കി ഞാന്റെ
സഞ്ചിയിലെ ഇന്നത്തെയെന്റെ അന്നം തിരഞ്ഞു
ആ പോതിച്ചൊരു അവളിലേക്ക്‌ നീട്ടിയപ്പോൾ
പുഞ്ചിരിക്കാൻ മറന്നുകൊണ്ട് വാങ്ങിയവൾ .
വിദൂരതയിലേക്ക് നടന്നകന്നപ്പോൾ ഞാനും
അറിയാതെയൊന്നു തേങ്ങിപ്പോയി.
അവളും,ഞാനുമൊരു സ്ത്രീ

എങ്കിലും ഞാൻ കാണുന്നു നമ്മളിലുള്ള സാമ്യത.
കാലിൽ ചങ്ങലയുടെ പാടുകളും,അവയുടെ വ്രണങ്ങളും
അതിൽനിന്നും വമിക്കുന്ന ദുർഗന്ധവും ,
അദിർശ്യമായൊരു ചങ്ങലയെന്റെ കൈകാലുകളെ
ബന്ധനപ്പെടുത്തിയിരിക്കുന്നു , വേദനകളുടെ ഓർമ്മകൾക്ക്
വ്രണം പൊട്ടി വമിക്കുന്ന അതേ ഗന്ധവും .

ഞാനമവളും ഒരു സ്ത്രീ .......
ദൈവം രണ്ടവസ്ഥയിൽ നടത്തിയൊരു പരീക്ഷണം....


up
1
dowm

രചിച്ചത്:അശ്വതി വാര്യർ
തീയതി:31-12-2015 03:38:43 PM
Added by :Aswathy Varrier
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me