പിറക്കാതിരുന്നെങ്കില്‍ - മലയാളകവിതകള്‍

പിറക്കാതിരുന്നെങ്കില്‍ 

*******************പിറക്കാതിരുന്നെങ്കില്‍*********************

പെണ്ണായ്പിറന്നതെന്‍റെതെറ്റോ?
ഞാനല്ലേയീലോകം നിലനിര്‍ത്തേണ്ടവള്‍.
ഞാനില്ലയെങ്കിലൊരു ജെന്മമുണ്ടോഭൂവില്‍?
ഞാനില്ലാതുള്ളൊരു ധരണിയുണ്ടോ?
ഒരുപെണ്ണില്‍പിറന്നൊരുപെണ്ണായ ഞാനിന്ന്‍-
പേടിച്ചുജീവിപ്പതെന്തറിയുകീല
കാടത്തംകാട്ടുവാന്‍ ഞാനെന്തുചെയ്തുവീ -
ഭൂവില്‍വസിക്കും നരന്മാരോട്?
പിച്ചനടക്കുമ്പോള്‍ കണ്ടുസന്തോഷിക്കേണ്ടോര്‍
കാമത്തിന്‍കണ്ണാലെ നോക്കിരസിക്കുന്നിതാ
പുഞ്ചിരിതൂകികൊണ്ടോടിക്കളിക്കവേ
ആസക്തിയോടവര്‍ ചേര്‍ത്തൊന്നണക്കുന്നു
കൌമാരമറിയാതെവളര്‍ന്നിടും പ്രായത്തില്‍
അശ്ലീലവചനങ്ങളോതിയടുത്തിടും.
പിന്നെയൊരുവേളയില്‍ പെട്ടെന്നി -
രുളിന്‍റെകരിമ്പടം മാറ്റിയവര്‍മുന്നിലെത്തും
ദ്രംഷ്ട്ടങ്ങള്‍ചുടുചോര ചിന്തിയൊഴുക്കിടും
യവ്വനം വെറുമൊരുകളിപ്പാട്ടമാക്കിടും
ആഗ്രഹനിര്‍വൃതിപൂകുന്നവേളയില്‍
കാട്ടാളനെപ്പോലെആക്രമിച്ചീടുന്നു
അറവുകാരന്‍ തന്‍റെ കാലിക്കൊരവസാന-
ജലമൊന്നുനല്‍കുന്ന ദയപോലുമില്ലാതെ
കാടത്തംകാട്ടിയ മനസുള്ളമനുക്ഷ്യനാ-
ജീവന്‍റെമിടിപ്പിനെ നിര്‍ത്തുവാന്‍നോക്കിടും
ആരോചവച്ചുകളഞ്ഞൊരാ കരിമ്പിന്‍റെ-
ചണ്ടിപോലവരെന്നെ വലിച്ചെറിഞ്ഞീടുന്നു.
ജീവനശേഷവുമില്ലെന്നുറപ്പിച്ചു
മറ്റൊരിരതേടിവിഹരിച്ചിടുംനാട്ടില്‍
ജീവനൊരിത്തിരി ബാക്കിയുണ്ടാകിലോ
നേരിടാന്‍ വാക്കുകള്‍,നോക്കുകള്‍,ചോദ്യങ്ങളും
പിന്നെയതുനിലക്കാതെതുടരുന്നു ജീവന്‍റെ-
അവസാനശ്വാസവുംനിലക്കുംവരെ
കാലമാംയവനികയ്യ്ക്കക്കരെനിന്നൊരു
നിലക്കാതെനിലവിളി കേള്‍ക്കുന്നില്ലേ ?
ഭാര്യയോ,അമ്മയോ,സോദരിയോ അതോ-
പാല്‍മണംമാറാത്ത പിഞ്ചുകുഞ്ഞോ
അല്ല അല്ല വെറുമൊരുപെണ്ണാണത്
അര്‍ത്ഥമില്ലാത്തൊരുനാരീജെന്മം - "പെണ്ണ്‍"
ജീവനോ ചാരിത്രശുദ്ധിയോനിലനിര്‍ത്താന്‍
കേണുകരയുന്നൊരു പെണ്ണാണത്
കാക്കുവാന്‍കഴിയാത്ത ശരീരത്തിനായവള്‍
അലറിക്കരയുന്നശബ്ദമാണ്
എന്തിനീധരണിയില്‍പിറന്നുവീണിങ്ങനെ
പെണ്ണെന്നപേരിലൊരുജീവനായി
ഭ്രാന്തല്ലയിതുവെറുംഅറിവുള്ള കാടത്തം
അറിഞ്ഞിട്ടുമറിയാതെചെയ്യുന്ന പാതകം
കാക്കുവാനാളില്ലാധരണിയിലിനിയൊരു-
പെണ്ണായാരുമിനി പിറക്കാതിരുന്നെങ്കില്‍ **************************
************************************************************************************************ഉണ്ണിവിശ്വനാഥ്*********************************


up
0
dowm

രചിച്ചത്:*ഉണ്ണിവിശ്വനാഥ്*
തീയതി:31-12-2015 05:28:08 PM
Added by :UNNIVISWANATH
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me