**നിഴൽ** - തത്ത്വചിന്തകവിതകള്‍

**നിഴൽ** 

നിഴൽ

ഇരുട്ടിലവൻ മറഞ്ഞിരുന്നു എനിക്കായ്

ഒരിക്കൽ എന്നിൽ മറഞ്ഞ സ്വപ്നങ്ങളല്ല.
ഇന്നിവിടെ പിടഞ്ഞ ജൻമങ്ങളല്ല

നീ ആരെ ഭയക്കുന്നു ?

ക്രൂരമായ ഈ ഏകാന്ധതെയെയോ

അതോ ചിതലരിച്ച എന്റെ മനസിനെയോ

കടൽ കാറ്റിന്റെ സ്വരം നീ കേൾക്കുന്നില്ലേ ...

ഇനി ഏതു മേഘദൂതിനായ് നീ കാത്തു നിൽക്കുന്നു വീണ്ടും

ഈ ഇടവഴികളിലും പെയ്തിറങ്ങിയ വേനൽ മഴയിലും
എനിക്കും എന്റെ മോഹങ്ങൾക്കും നീ കൂട്ടായി

ഒടുവിൽ എരിഞ്ഞടങ്ങുമ്പോൾ ഈ തിരിനാളത്തിലും

എങ്കിലും ഈ ഇരുളിമയിൽ ഇന്നും ഞാൻ തനിച്ചാകുന്നു

ഇരുണ്ടുകൂടി പെയ്യുന്ന മഴയും എന്നെ തനിച്ചാക്കിയിരുന്നു എത്രയോ മുൻപേ

നിഴൽ അത് എന്നും എന്റെ മനസിന് കൂട്ടായിരുന്നു.

ഇന്നലെ ഈ മഴ പെയ്യും വരെ
ഇന്നീ ദിനം കൊഴിയും വരെ


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറക്കൽ
തീയതി:03-01-2016 07:57:31 PM
Added by :AMALDEV JAYAN
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :