കാശ്
കാശാണ് ഉലകിലെ ഈശ്വരൻ എന്നതിൽ
സര്വേശരനും സംശയമില്ല.
ലേശം കാശിനാ ഈശ്വരനെയും
വിൽക്കാൻ മടി നരനില്ലതിലേശം.
കാശുണ്ടാകാൻ കശീപ്പോകും
ലേശം കാശുകൾ ഈശ്വരനേകും.
കശായാലോ പിന്നീടശാൻ
ആദേശത്തു ഗമിക്കാറില്ല.
കാശുണ്ടെങ്കിൽ ശേഷമതെല്ലാം
ശ്വാസോച്ച്വാസം പോലതിലളിതം.
കാശുകുറഞ്ഞാൽ ആശകൾ ഒന്നായ്
ശാശ്വതമാകാതടിയും മണ്ണിൽ.
കാശോരുലേശം കീശയിലായാൽ
ആശാനായതു പോലൊരു ഭാവം.
മീശ മിനുക്കി നടക്കും പിന്നെ
കാശിനു കൊള്ളാത്തവനായാലും.
കാശൊരു ലേശം കൂടുതൽ ഉള്ളോൻ
കാശുള്ളവരുടെ ആശാനായി-
ട്ടാശാപാശം കൂട്ടിയിണക്കി-
ത്തീരാനാശം വരെയെത്തിക്കും.
കാശില്ലാത്തൊരു ശേഷക്കാരൻ
ശേഷക്കാർക്കൊരു മോശക്കാരൻ.
കാശു കുറഞ്ഞാൽ ശേഷി കുറഞ്ഞു
ആശ പൊലിഞ്ഞു, മീശ കൊഴിഞ്ഞു.
കാശു കുറഞ്ഞൊരു ശേഷക്കാരൻ
ശേഷി കുറഞ്ഞൊരു ശ്വാനൻ പോലെ
ശാസന കേട്ടും ശിഷ്ഷണമേറ്റും
ശേഷായുസ്സു ശയിച്ചേ കഴിയൂ.
Not connected : |