മഴ
മഴ വന്നു കൊഞ്ചിയ നേരത്തോരെൻ
ജാലക വാതിൽ മെല്ലെ തുറന്ന -
രികത്തണഞ്ഞു കുളിരും തെന്നൽ
വസന്താരാമ സുഗന്ധവും പേറി വന്ന
വാസനപ്പൂന്തെന്നലിതിരി നേരമെന്റെ
ശയ്യാതലത്തിൽ പുണർന്നിരുന്നു
കാതിലെന്തോ കളി മൊഴിഞ്ഞു
കുണുങ്ങി കുളിരുമായകലവെ
കരളിൽ കനലായെരിഞ്ഞു
കടലാസിൽ പകർത്തി വച്ച
കഥനങ്ങളൊക്കെയും
ഇളം ചിറകിലേറ്റി
ഇറയത്തു കൊണ്ടിട്ടു
മഴയത്തു നനച്ചു
മഴ വന്നു മായ്ച്ചു കളഞ്ഞതു
മറക്കനാവില്ലെന്നു കരുതിയ മുറിവുകൾ
മഴയിൽ നനഞ്ഞൊലിച്ചു പോയതു
മനസ്സിൽ നിറച്ചു വച്ച കണ്ണീർ കുടം.
മഞ്ജുഷ ഹരീഷ്
Not connected : |