സ്ഥലം വിൽപ്പനക്ക് - തത്ത്വചിന്തകവിതകള്‍

സ്ഥലം വിൽപ്പനക്ക് 


പുഴിമണൽ നിറഞ്ഞ ഈ
ഇടവഴിക്കപ്പുറമുളള ഒന്നര ഏക്കര്‍ സ്ഥലം
വിൽപ്പനക്ക് വച്ചിരിക്കയാണ്.

ചെന്പരത്തി കാടും പച്ചിലപടർപ്പും നിറഞ്ഞ
ഈ പറന്പില്‍ തെങ്ങും കവുങ്ങും
കശുമാവിൻ കൂട്ടങ്ങളും ഉണ്ടു് ...
പിന്നെ....

ഉണ്ണിയേട്ടൻ കാൽ തെറ്റി വീണ് മരിച്ച
ഒരു പൊട്ട കിണറുണ്ട്...

അമ്മിണി അമ്മയെ വിഷം തീണ്ടിയ
ഒരു പാമ്പിൻ കാവുണ്ട്....
പിന്നെ....

മുകുന്ഥേട്ടൻ കെട്ടി തൂങ്ങിയ
ഒരു മൂവാണ്ടൻ മാവു മുണ്ട്..

മുള്ള് വേലിക്കരികിലെ
പൂതലിച്ച ആഞിലിയിൽ
തളച്ച പലക തുണ്ടിൽ ആരൊ
എഴുതി വച്ചിരിക്കുന്നു....

ഈ സ്ഥലം വിൽപ്പനക്ക്.
....................


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:07-01-2016 01:17:44 AM
Added by :SURESH VASUDEV
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :