പൊതുമാപ്പ് - തത്ത്വചിന്തകവിതകള്‍

പൊതുമാപ്പ് 

പൊതു മാപ്പ്
""""""""''''''"""'''''''''''""""

സ്വപ്നങ്ങള്‍ മടക്കി ഒതുക്കി
കടലാസ് പ്പെട്ടിയിലാക്കി എംബസ്സിയിൽ നിന്നുള്ള
വിളിയും കാത്തിരിക്കുകയാണ് ഞാന്‍ ....

പൊതു മാപ്പു കാലാവധി തീരാറായി..
വലതു കാലിലെ പഴുപ്പ് കൂടി വരികയാണ്...
ഇനി ഞാന്‍ തിരിച്ച് നടക്കുകയാണ്...
പ്രവാസത്തിൻടെ പൊരിവെയിലിൽ നിന്ന്
പ്രരാബ്ദത്തിൻടെ പ്രളയത്തിലേക്ക്.

ഓമനേ നി കാത്തരിക്കുക...
വരാന്തയില്‍ ഒരു വയസ്സന്‍
കാലടികൾക്കായ് കാതോർത്തിരിക്കുക..
നിൻടെ പനികിടക്കക്ക് കൂട്ടിരിക്കാൻ
എൻടെ ഗുളിക പെട്ടിയുമായ് ഞാന്‍
വരികയാണ്...

മക്കളേ...
തെക്കേപ്പുറത്തെ വെള്ളരി പാടത്തെ
പടിപ്പുര തുറന്നിടണേ ..
അച്ചൻ എന്നും വരാം
എപ്പഴും വരാം.
പൊതുമാപ്പ് കാലാവധി തീരാറായി.
...................


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:07-01-2016 12:47:07 AM
Added by :SURESH VASUDEV
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :