എഴുത്തോലകൾ - പ്രണയകവിതകള്‍

എഴുത്തോലകൾ 

അവൾ എഴുതിയ അക്ഷരങ്ങൾ സൂക്ഷിക്കുന്നു ഞാനിന്നും
ചിതലരിക്കാതെയും മഴ നനയാതെയും..

ദിനാരംഭത്തിലെൻ മിഴികളോടുന്നു
പ്രണയാർദ്ധമാം ആ പദങ്ങൾ തേടി..

ഏകുന്നെനിക്കാ വരികൾ
ശാന്തിയും ഊർജ്ജവും സന്തോഷവും..

നഷ്ടബോധത്തിൽ നീറുംപോഴും
സ്വാന്ത്വനിപ്പിക്കുന്നു എന്നെയവ..

ഒരാഗ്രഹം മാത്രം ശേഷമീ ജീവിതത്തിൽ
എൻ നെഞ്ചോടു ചേർത്തുവെക്കേണം ആരെംകിലും...

ആ എഴുത്തോലകൾ
ചിതയിലെന്നെ എരിഞ്ഞടക്കുംമുംപ്..


up
0
dowm

രചിച്ചത്:പ്രശാന്ത് ഷേണായി
തീയതി:07-01-2016 06:07:26 PM
Added by :പ്രശാന്ത് ഷേണായി
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :