ഒരു വേനൽ രാത്രി - തത്ത്വചിന്തകവിതകള്‍

ഒരു വേനൽ രാത്രി 


ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്...

അൻപത് മില്ലിഗ്രാം അരിസ്റേറാക്റാറ്റിൽ
സമം വെള്ളം ചേർത്ത് ഷുഗറിൻടെ ഗ്ളിമിയും
ഗാൽവസും ഊണിന് മുന്പേ കഴിച്ചു...

ഇനി പ്രഷറിൻടെ ടെലിആക്ററും കൊളസ്റററോളിൻടെ എക്സ്ടോറും ഉണ്ടു്...

കൊച്ചുബാവയുടെ
"വിരുന്നു മേശയിലേക്ക് നിലവിളികളോടെ"
അവസാന പേജിൽ കടലാസ് തുണ്ട് തിരുകി മടക്കി...

ഇനി ഞാന്‍ വെളിച്ചമണക്കട്ടെ..
തകരകൂരയിലെ ആവി
കഴിഞ്ഞ നവംബറിലെൻ പ്രിയയുടെ പനിച്ചൂട് പോലെ എന്നെ പൊള്ളിക്കുന്നു...

ഇനിയാരും എൻടെ
ഇരുമ്പ് വാതിലിൽ തട്ടി വിളിക്കരുതേ..

പ്രിയേ...ഇനിയും നി
മിസ്സ് കോൾ അടിക്കല്ലേ..

പുൽപ്പായ പ്പൊളിയിൽ
മൂട്ട കുട്ടൻമാർ എൻടെ
മ‍ധുരം കിനിയുന്ന ചോരക്കായി കാത്തിരിക്കുന്നുണ്ട്..
.......:...


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:08-01-2016 03:07:19 PM
Added by :SURESH VASUDEV
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :