ഇന്നെൻറ്റെ ജന്മ ദിനം, പക്ഷേ....
കാലത്തെണീറ്റു മുഖം കഴുകും മുംപേ ഞാൻ
കയ്യിലെടുത്തു ആൻഡ്രോയിട് സുഹൃത്തിനെ..
അവൻറ്റെ മുഖപടത്ത് സ്പർശ്ശിച്ചു
ഞാൻ നോവാതെയെൻ വിരൽ തുംപിനാൽ..
പ്രകാശപൂരിതമായി അവൻ മുഖം, തെളിഞ്ഞു വന്നൂ
മുഖപടത്ത് പുഞ്ചിരിയേകും അവൾ മുഖം..
സന്ദേശപ്പെട്ടി മാടിവിളിക്കുനെന്നെ
തുറന്നുനോക്കി ഞാനാ വിശേഷച്ചെപ്പിനെ..
ഇന്നെന്ന ദിനത്തെ എനിക്കു നൽകിയ പെറ്റമ്മയുടെ
'ജന്മദിനാശംസകൾ മോനേ' എന്ന സന്ദേശമാണാദ്യം കണ്ടത്..
ഹാപ്പി ബർത്ത്ഡേ ബ്രോയെന്നു ചൊല്ലി
വന്നുകിടക്കുന്നു കൂടെപിറപ്പുകളുടെ ആശംസകൾ..
വിളറിയ മനസ്സോടെ ഉണർത്തിയെൻ
ഇൻറ്റർനെറ്റെന്ന വ്യർച്ച്വൽ ജീവിതത്തെ..
നിമിഷങ്ങൾ പിന്നിട്ടപ്പോളതാ ഒഴുകിയെത്തി
അപ്പടേറ്റ്സെന്ന മഴവെള്ള പാച്ചിലുകൾ..
'എന്തുണ്ടപ്പീ' ആപ്പെന്ന ഹംസവും കൊണ്ടുവന്നിട്ടുണ്ട്
ഹാപ്പി ബർത്ത്ഡേ ബ്രോ സന്ദേശങ്ങൾ..
നിരാശയോടെ 'മുഖപുസ്തക' താളുകൾ മറിച്ചുനോക്കി
ഞാൻ, അവിടേയുമുണ്ട് ബ്രോ, ഭായ് ആശംസകൾ..
പുതിയ വെർച്ച്വൽ സുഹൃത്ത്,
കവിതകളുടെ ആലയത്താളായ
കൂട്ടായ്മയായ വാക്ക്യത്തിലും കണ്ടു
ഞാനെനിക്കുള്ള ആശംസകൾ..
ചൊല്ലി ഞാൻ എവർക്കും നന്ദിയെന്ന
രണ്ടക്ഷരം നീറുന്ന മനസ്സോടെ..
ഈ ആശംസകളെല്ലാം അപൂർണ്ണമെനിക്ക്
അവളുടെ സന്ദേശമൊന്നുമേ ഇല്ലാതെ..
എംകിലും ഞാൻ പോയി പ്രാർത്ഥനാലയത്തിൽ
പറയാനൊന്നുമാത്രമാ പ്രപഞ്ചശക്തിയോട്
ലോകാ സമസ്താ സുഖിനോ ഭവന്തു
പക്ഷേ, ലോകമെനിക്കവൾ മാത്രമാണെന്നു...
Not connected : |