കലിയുഗം - തത്ത്വചിന്തകവിതകള്‍

കലിയുഗം 


കൊച്ചി ചേരികളിൽ
കൊക്കയിൻ വസന്തം..

തലസ്ഥാന രാത്രികളിൽ
വെളളകോളർ
പ്രമാണിമാരുടെ ഡിഫോർ ഡാൻസ്...

ജില്ല ആസ്ഥാനങ്ങളിൽ
ബലാല്‍സംഗ മത്സരങ്ങള്‍..
കണ്ണൂരിൽ കഴുത്തറപ്പിൻടെ
വാർഷിക ചടങ്ങിലേക്ക്
രണ്ടു പേരുടെ ശവഘോഷയാത്ര...

അരമനരഹസ്യങ്ങൾ
വാട്സപ്പിൽ
ഹോട്ട് കേക്ക്.....

എപ്പിസോഡുകളായി
ആൾദൈവങ്ങളുടെ പേക്കൂത്തുകൾ...

അയ്ജിയുടെ കോപ്പിയടിയുടെ
നാലാം നാൾ ആറാം ക്ളാസ്സുകാരൻടെ
ഇളംതുടയിൽ നിന്ന് പൈതകോറസസ് സിദ്ധാന്തം കണ്ടുപിടിച്ചു

പള്ളിയിലും പള്ളികൂടങ്ങളിലും
ഒളികാമറ..

അമ്മയുടെ ബെഡ്റൂമിൽ മകൻടെ കാമറ..
മകളുടെ ബാത്ത്റൂമില്‍ അച്ഛന്‍റെ കാമറ.

ഉമ്മറക്കോലായിൽ കൂഞ്ഞിരുന്ന ചാത്തൻറെ
നിലവിളിയിൽ കുറവൻ കുന്ന് മരിച്ചു.
.........:


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:08-01-2016 11:03:26 PM
Added by :SURESH VASUDEV
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :