ഭ്രാന്തന്മാർ - തത്ത്വചിന്തകവിതകള്‍

ഭ്രാന്തന്മാർ 

ജുമാ മസ്ജിദിലെ നജീബിന്ടെ കൊലപാതകം..
കാവിമുണ്ടുടുത്ത ചന്ദനകുറിക്കാരുടെ വീട്ടിലേക്ക്
വടിവാളും തക്ബീർ വിളികളുമായ് ഘോഷയാത്ര നടത്തുമ്പോൾ
റഹ് മാൻടെയും നജീബിൻടെയും പറമ്പതിരിലെ വരിക്കപ്ളാവിലെ ചക്കകൾ ചിരിക്കുകയായിരുന്നു.

സ്കൂള്‍ പറമ്പിലെ രമേശന്റെ കൊലപാതകം ..
നെറ്റിയിൽ തഴമ്പുള്ള ഇടത്തോട്ട് മുണ്ടുടുത്തവരുടെ വീടുകളിലേക്ക് കുറുവടിയും കൊടുവാളുമായ് പാഞ്ഞടുക്കുമ്പോൾ
തോട്ടുവക്കിലെ കൈത മറവിലിരുന്ന് സജീവൻ
പെങ്ങളുടെ നഗ്നതകൾ രമേശിൻടെ മൊബൈലിൽ നിന്ന് ഡിലിറ്റ് ചെയ്യുകയായിരുന്നു...
ഇതെല്ലാംകണ്ട് വെയിലിന് ഭ്രാന്ത് മൂത്തു
സന്ധ്യ കുരുടനായി നാമം ചൊല്ലി..
രാത്രിക്ക് കാഴ്ച്ച തിരിച്ച് കിട്ടി..
നഗ്നതകൾ കണ്ണാടി ചില്ലിൽ നിന്ന് ഇറങ്ങിപ്പോയി..
തിമിര കണ്ണിൽ നിന്ന് മഞ്ഞ് പെയ്തു ..


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:08-01-2016 11:36:55 PM
Added by :SURESH VASUDEV
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :