കാത്തിരിക്കുന്നു വ്യഥാ... - പ്രണയകവിതകള്‍

കാത്തിരിക്കുന്നു വ്യഥാ... 

വിധിയെന്ന വ്യാധിയെ പ്രണയിച്ചിട്ടുമെൻറ്റെ
മനസ്സിൻറ്റെ നീറ്റലതു മാറിയില്ല
കാലം മായ്ക്കുമെന്നു കരുതി ഞാൻ,
തോറ്റുപോയ് അവിടേയും...

ഉറക്കം നഷ്ടപ്പെട്ട രാവുകൾ കൊണ്ടെൻ
സ്വപ്നത്തിൽ പോലും നീയെന്നെ പുണരുന്നില്ല..
ഞാൻ വരച്ച നിൻറ്റെ ചിത്രത്തിൽ നോക്കി
മിഴിനീർ കാരണം ഒന്നുമേ തെളിയുന്നില്ല..

കൈകോർത്തു പിടിച്ചു നടന്ന കടലോരത്ത് പോയി ഞാൻ,
നമ്മളെ നനച്ച തിരകളും കരയുന്നു എന്നെ നോക്കി..
ഒന്നിച്ചു പിന്നിട്ട വീഥികളിൽ പോയി ഞാൻ, തണലേകിയ വൃക്ഷങ്ങളും ഇല പൊഴിക്കുന്നു കാലം തെറ്റി..

ഉദ്യാനപാലകനും ചൊല്ലുന്നു
വണ്ടുകൾപോലും വരുന്നതില്ല
അംബലകുളത്തിലെ മീനുകൾക്കും
വേണ്ടാതയായി എൻ പാദങ്ങളും..

ഉറവ വറ്റാത്തയെൻ കണ്ണീരുമായി ഞാൻ
ഇനിയും കാത്തിരിക്കുന്നു വ്യഥാ
അടുത്ത ജന്മത്തിലെംകിലും പ്രിയേ,
നീ വരുമെന്ന പ്രതീക്ഷയിൽ...


up
-1
dowm

രചിച്ചത്:പ്രശാന്ത് ഷേണായി
തീയതി:10-01-2016 02:53:21 PM
Added by :പ്രശാന്ത് ഷേണായി
വീക്ഷണം:398
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :