എട്ടാമത്തെ ദിവസം
ഇനിയില്ല സമയം.എന്‍ കാലുകള്‍ക്കും.
ഇനിയില്ല കാഴ്ച എന്‍ കണ്ണുകള്‍ക്കും
ഇടറുന്ന സ്വരമെന്‍റെ വാക്കുകള്‍ക്കും
ഇന്ന് അവസാന ദിവസമെന്‍ ജീവിതത്തില്‍.
മാപ്പ് ചോദിക്കുവാന്‍ ഇനി സമയമില്ല.
മാറ്റി പറയുവാന്‍ വാക്കു പാലിക്കുവാന്‍
ആവില്ലിനി എനിക്കൊന്നിനുമേ.
എന്‍റെ ജന്മമീ പെരുവഴിയില്‍ അറ്റുപോയി.
കള്ള് കുടിച്ചതും കള്ളം പറഞ്ഞതും
കണ്ണുനീര്‍ ചാലിച്ച് ഭക്ഷിച്ചു തീര്‍ത്തതും
തിണ്ണയില്‍ കണ്ടൊരു ഭ്രാന്തി തന്‍ നഗ്നത
തൊട്ടു നോവിച്ചതും ഓര്‍ത്തു പോകുന്നു
ആരോട് മാപ്പ് പറയേണ്ടു ഞാന്‍
എന്‍റെ ബാല്യം പഠിപ്പിച്ച വാക്കിനോടോ...??
എന്നെ തെറ്റിന്‍റെ തേരില്‍ കയറ്റിയ
അനാഥത്തിന്‍ മണമുള്ള ജന്മ ശാപത്തോടോ?
അച്ഛന്‍ എന്നത്മാവ് കൂടെ ഉണ്ടായിരുന്നേല്‍
ഞാന്‍ പേടികൊണ്ട് എന്തോ മടിച്ചിരുന്നെനെ
അമ്മ തന്‍ ലാളന ഞാനറിഞ്ഞിരുന്നെങ്കില്‍
ഒരു തുള്ളി കണ്ണുനീര്‍ ഞാന്കാണുമായിരുന്നു.
ഒരു ദിവസം എനിക്കിനി ഇല്ലാതെയായി
ഇന്ന് ഏഴാം ദിവസം കഴിഞ്ഞു വല്ലോ
നാളെ അന്തിമ വിധിയുമായി കാലന്‍ വരും
ഒരു ദിവസം കൂടിയെനിക്ക് തരൂ
ഒന്ന് പൊട്ടികരയാന്‍ പുലഭ്യം പറയാന്‍
മണ്ണിനോടും കല്ലിനോടും മാപ്പ് ചോദിക്കാന്‍
എട്ടമാതൊരു ദിവസം എനിക്ക് മാത്രം
മരണ ആഴ്ച്ചയെന്നു ആ ദിവസത്തെ പേരും നല്‍കൂ.............
Not connected : |