***മരണം*** - തത്ത്വചിന്തകവിതകള്‍

***മരണം*** 

മരണമേ നീ എനിക്കായ് ചിരിക്കില്ലേ . ?
തണുത്തുറയുന്ന ശവമായി മാറുമ്പോൾ ഞാൻ

മരണം മണക്കുമീ ഇടവഴി താണ്ടുബോൾ മരണമേ
നീ പിൻതുടരുകില്ലേ

കാണുന്നു ഞാൻ കരിന്തിരികൾ കത്തുന്നൊരീ കൽവിളക്കും
ദൂരെ പിടയുന്നൊരീ അമ്മതൻ നെഞ്ചകവും

മരണമേ നീ മറവിതൻ രോധനം ഇനിയില്ല ഓർമതൻ ഉറവിടങ്ങൾ

മരണമേ നീ നിശ്ചലം നിത്യവും മുന്നറിയിപ്പു നൽകാത്ത തോഴനായി

കത്തുന്ന മാംസത്തിൻ രൂക്ഷ ഗന്ധത്താൽ ഏവം മൂടുന്നു ന്വാസ ദ്വാരങ്ങളിന്നും

മങ്ങുന്നു കാഴ്ച്ചകൾ ഓർമകൾ വീണ്ടുമൊരുപിടി ചാരമായ് കത്തിയമർന്നനേരം

ഇനിയില്ലെനിക്കീ വർണങ്ങൾ ചാലിച്ച ഉടയാടകൾ മോഡി വന്നൊരീ മുഖമിനിയും

എനിക്കിന്നു മതമില്ല നിറമില്ല മണമില്ല പണമില്ല കാത്തു സൂക്ഷിച്ചൊരീ ഓർമപോലുമില്ല

എന്തിനീ ജൻമങ്ങൾ കാത്തു വെച്ചു ഞാൻ ഒടുവിലീ മരണത്തിലൊടുങ്ങുവാനോ ??

ഹേ മനുഷ്യാ ചിന്തിക്കു നീ നിത്യവും .......

അണയും നിൻ അരികിലായ് മരണമാം തോഴൻ
യാത്രയാകാം നിൻ മനസുമായ് മാത്രം...


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറക്കൽ
തീയതി:16-01-2016 12:26:53 AM
Added by :AMALDEV JAYAN
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me