അനാഥ
ഈ മിഴിനീരും സാക്ഷിയായി
എൻ മൂകത നിറയുമീ ആത്മാവിൻ
തേങ്ങലോ പുൽക്കൊടിപോലെയിന്നാർദ്രമായി
രാവിൻ നിറങ്ങളിൽ പരതുന്ന കണ്ണുകളിലൊളി
തേടി താൻ തനിക്കെന്നുമേ കാവലായി
ഏതോ ഒരു രാവിലെ ന്നമ്മയുമിതുപോലെ
കാവലായ് ഉറങ്ങാതിരുന്നിരിക്കാം
മറയുന്ന തൂവെയിൽ പകരുന്ന ഭീതിയിൽ
ഇടം തേടിയലയുന്ന പെണ്ണ്
കണ്ണുനീർ തുള്ളിയെ കാണാതെ പോയവൻ
അറിയുന്നതില്ല തൻ മകളും അനാഥയായെന്ന്
അന്നൊരു തേങ്ങലായെന്നമ്മയകന്നപ്പോൾ
ഈ തെരു മാറോടണച്ചുവെന്നേ
അമ്മയെ കരയിച്ച അവരാരുമന്നെന്റെ
അച്ഛനായി അരികത്തണഞ്ഞതില്ല
ഈ ഇടനാഴികളെന്നമ്മയ്ക്കു നൽകിയ
ഭയമാണെനിക്കിന്നതേകിടുന്നു
ഈ രാവിലൊളിതേടി ഞാനെന്നനാഥയെ
ന്നമ്മയ്ക്കു പകരമലഞ്ഞിടുന്നു
ഇനിയുമിതെത്രനാൾ തുടരുവാെനാവുമെന്നറി
യില്ല ഇരുളിന്റെ മൂകതയിൽ
ഇണതേടിയലയുന്ന കണ്ണുകള തൊന്നതെൻ
കൂടെ പിറന്നവനായിരിക്കും
ഈ മാനമണയാതെ കാത്തിരുന്നില്ലെങ്കിലെൻ
മകളാണു നാളെയീരാവിൻ അനാഥ
Not connected : |