പടുതിരി
പൊഴിയും ദളങ്ങളെന്നപോല്‍ മോഹങ്ങളോന്നോന്നായ് അടര്‍ന്ന് അകലുന്നു...
ഒരു ചെറുചെടിതണ്ടിന്‍ വിങ്ങലറിഞ്ഞു ഞാന്‍ , ആശകള്‍ ആഴിയായ് പറന്ന് അകലവേ..
ദിശതെറ്റി ദിക്കുകള്‍ ഒരു നീലവര്‍ണ്ണമായ്...
അലഞ്ഞുഞാന്‍ മനകാഴ്ച്ച മണ്ണില്‍ ഉയര്‍ത്തുവാന്‍.
ആശതന്‍ ദീപങ്ങള്‍ സ്വയമണച്ചു എണ്ണവറ്റി തിരി എരിഞ്ഞോടുങ്ങാ- തെ.
ഹവിസ്സായ് സ്വയമെരിയുന്നു കനലുതാളിച്ച മനസിന്‍ ചൂളയില്‍.
നളെ നന്‍മ തേടിയടുക്കുമെ-ന്നോര്‍ത്തു ചിരിച്ചു ...ചിരിയകലാതിരിക്കുവാന്‍.
പരിസരം പരിഭവമോതി പരുക്കമായ്....
ഒഴുകിയ വഴികള്‍ തിരുത്തിയോഴുകി കടലാണ് അന്തമെന്ന യാധാര്‍ഥ്യത്തില്‍.
പോഴിഞ്ഞ പൂക്കളും ഇലകളും വളമേകിവളരുവാന്‍....
വസന്തമുണരും ഇനിയും ,തളിരും പൂക്കളും ചിരിക്കുവാന്‍.
Not connected : |