എന്‍റെ ലോകം  - മലയാളകവിതകള്‍

എന്‍റെ ലോകം  

എന്‍റെ ചിന്തകൾ കുഞ്ഞി ചിറകുകൾ വീശി
ഏതുയരം വരെ പറക്കുന്നുവോ
അവിടെ വരെയാണെന്‍റെ ആകാശം

എന്‍റെ സ്വപ്‌നങ്ങൾ തെളിച്ച
വഴിയേ എത്ര ദൂരം വരെ
പാദങ്ങൾ നടന്നെത്തുന്നുവോ
അതുവരെയാണെന്‍റെ സാമ്രാജ്യം

കാല പ്രവാഹത്തിൻ
പച്ചിലച്ചാർത്തിൽ
നിന്നിറ്റിറ്റു വീഴുന്ന
മഞ്ഞു തുള്ളികളായ്
സ്നേഹമെന്നിലെത്ര
ആഴത്തിൽ നിറഞ്ഞൊ-
ഴുകി പരക്കുന്നുവോ
അതാണെന്‍റെ കടൽ

കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൻ
പ്രതീക്ഷയാം നിലാ വെളിച്ചത്തിൽ
മോഹപ്പൂക്കൾ കാട്ടിയ വഴിയേ
കാലമാം കടലിൽ
ഞാനെന്‍റെ ജീവിതത്തോണി തുഴയുന്നു

********* മഞ്ജുഷ ഹരീഷ്*******


up
0
dowm

രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:18-01-2016 04:54:50 AM
Added by :Manjusha Hareesh
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :