അവിശ്വാസം
എന്നെ നോക്കി നി പറഞ്ഞു.
എന്റെ തളർച്ചയിൽ നി വളരുന്നുവെന്ന്...
നിന്നെ നോക്കി ഞാൻ ആശ്വസിച്ചു.
നിന്റെ വേദന എന്റെ സുഖമെന്ന്...
രാത്രിയെ നോക്കി പകൽ പറഞ്ഞു
നി എന്റെ മരണം
പകലിനെ നോക്കി രാത്രി പറഞ്ഞു
നി എന്റെ ജനനം
കടലിനെ നോക്കി കര കരഞ്ഞു
നി എന്റെ കണ്ണുനീർ
കരയെ നോക്കി കടൽ ആർത്തു ചിരിച്ചു.
നി നാളെയെറെ ശത്രു...
പൂവിനെ നോക്കി വണ്ടു പറഞ്ഞു...
നി എന്റെ അടുത്ത ഇര...
വണ്ടിനെ കണ്ട് പൂവ് പറഞ്ഞു.
നിന്നിലേക്കുള്ള വിഷം എന്റെ ചുണ്ടിൽ നിന്ന് ..
ഇലകളെ നോക്കി കാറ്റ് പറഞ്ഞു
നി എന്റെ ഇലത്താളം...
കാറ്റിനെ കണ്ട് ഇലകൾ പറഞ്ഞു. നി എന്റെ വെറും വിശറി...
എന്നെ നോക്കി അവൾ പറഞ്ഞു.
നി എന്റെ വെറും ഇലയനക്കി പക്ഷി....
അവളെ നോക്കി ഞാൻ പറഞ്ഞു.
നി വെറും ഇലയില്ലാ കൊടുംകാട്
....................................
Not connected : |