ഉച്ചവെയിൽ പൂക്കും നാളുകൾ - തത്ത്വചിന്തകവിതകള്‍

ഉച്ചവെയിൽ പൂക്കും നാളുകൾ 


സിമന്റ് പൂക്കൾ വിടരുന്ന മുറ്റത്ത്
വേരില്ലാ ചെടികൾ തഴച്ച് വളരുന്നു

കനൽ ചുടുന്ന
മുറികൾക്കുള്ളിൽ തണുപ്പ് യന്ത്രം വിയർപ്പ് കുടിക്കുന്നു.

കാക്ക തൂറുന്ന അലക്ക് കല്ല് നോക്കി
വിഴുപ്പ് പേറിയ അലക്ക് യന്ത്രം ചിരിക്കുന്നു...

പൂപ്പൽ പടർന്ന അമ്മിതറക്കരികിൽ
അരപ്പ് യന്ത്രം അരച്ച് കരയുന്നു..

നഖം മിനുക്കി മുഖം മിനുക്കി പ്രിയ പത്നി അകത്തളത്തിലെ കണ്ണാടി കാഴ്ച്ചയിൽ മയങ്ങുന്നു.

ഒരു ഗ്ലാസ്സ് തണുത്ത വെള്ളം ചോദിച്ചപ്പം
മക്കൾ രണ്ടും മുഖത്തോട് മുഖം നോക്കി...

സിമന്റ് പൂക്കൾ പൂക്കുന്നതും നോക്കി ഈ ഉച്ചവെയിലിൽ ഞാൻ ഉണങ്ങി കരിഞ്ഞു..
..:..........................


സുരേഷ് വാസുദേവ് ..


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:18-02-2016 12:17:49 AM
Added by :SURESH VASUDEV
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :